കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലെ നാഷണല്‍ ഹൈവേയിലുള്ള ആനന്ദ ജംഗ്ഷന് -ശാസ്താംപൊയ്ക റോഡ് പണി സിപിഎം-സിപിഐ തര്‍ക്കം കാരണം മുടങ്ങിയതോടെ ജനം ദുരിതത്തില്‍. റോഡിന്റെ ഇരുവശവുമുള്ള പഞ്ചായത്ത് മെമ്പര്‍മാരായ സിപി
ഐ പ്രതിനിധിയും സിപിഎം പ്രതിനിധിയും തമ്മിലാണ് അഭിപ്രായ വ്യത്യാസമുണ്ടായത്. രണ്ടാഴ്ച മുമ്പ് ജെസിബി ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിച്ച് ഇടുകയും മെറ്റലും മറ്റും റോഡിന്റെ വശങ്ങളില് കൂനയാക്കി വയ്ക്കുകയും ചെയ്തു. ഇതുകാരണം വീടുകളില്‍ നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
മണ്കൂനകളില് നിന്നുള്ള പൊടി പരിസരത്തുള്ള സ്ഥാപനങ്ങളിലും കയറുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. മണ്ണടിശ്ശേരി ക്ഷേത്രം, ശാസ്താംപൊയ്ക ജുമ മസ്ജിദ് എന്നിവിടങ്ങളില്‍ ആരാധനാക്കായി എത്തുന്നവരെയും വലയ്ക്കുകയാണ്. ഇളകി കിടക്കുന്ന മെറ്റലുകളില്‍ ഇരുചക്രവാഹനങ്ങള്‍ ഇടിച്ചു കയറി ടയര്പഞ്ചറാകുന്നത് പതിവായി. രാഷ്ട്രീയ പടലപ്പിണക്കങ്ങള്‍ മാറ്റി റോഡ് പണി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: