ചെങ്ങന്നൂര്‍: ഭരണം പിടിക്കുക മാത്രമല്ല കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന് അറുതി വരുത്തുക എന്നകൂടിയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വീ സൂര്യ. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുകയാണ്. ഇതിനുള്ള സഹായങ്ങള്‍ നല്‍കുന്നത് കേരള സര്‍ക്കാരാണെന്നും അദേഹം ആരോപിച്ചു. ചെങ്ങന്നൂരില്‍ നടന്ന വിജ യാത്രാ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിലെ യുവജനങ്ങള്‍ വളരെ കഴിവുള്ളവരായിട്ട് കൂടി തൊഴില്‍ അന്വേഷിച്ച് സംസ്ഥാനത്തിന്റെ പുറത്തേക്ക് പോകേണ്ടിവരുന്നു. ഇത്തരത്തില്‍ ഒരു അവസ്ഥ കേരളത്തിന് സമ്മാനിച്ചത് ഇവിടെ മാറി മാറി ഭരിച്ച ഇടത് വലത് സര്‍ക്കാരുകളാണെന്നും തേജസ്വി കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി കേരളത്തില്‍ മുടങ്ങിക്കിടന്ന കൊല്ലം, ആലപ്പുഴ ബൈപ്പാസ് അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു നല്‍കിയത് മോദി സര്‍ക്കാരാണ്. സദ്ഭരണത്തിന്റെ പര്യായമാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്ന നരേന്ദ്രമോദി സര്‍ക്കാരെന്നും അദേഹം പറഞ്ഞു.
മഹാക്ഷേത്രങ്ങളുടെയും ആചാര്യന്മാരുടേയും നാടാണ് കേരളം. ശങ്കരാചാര്യരും, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും അടക്കമുള്ള മഹാത്മാക്കള്‍ പടുത്തുയര്‍ത്തിയതാണ് കേരള സംസ്കാരം. അപകടത്തിലായിരിക്കുന്ന ഈ സംസ്കാരത്തെയും ഭാഷയെയും വീണ്ടെടുക്കുക എന്നതാണ് കേരളത്തിലെ ലക്ഷ്യമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്ര ആലപ്പുഴയിസല് നിന്നും ഇന്ന് പത്തനംതിട്ട ജില്ലയിലേയ്ക്ക് പ്രവേശിക്കും. ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ ജാഥയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് തിരുവല്ലയിലെ സമ്മേളന നഗരിയിലേയ്ക്ക് ആനയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: