ന്യൂദല്‍ഹി: ആമസോണിയ-1 ദൗത്യം വിജയമായതോടെ ബഹിരാകാശദൗത്യ നവീകരണശ്രമങ്ങളില്‍ പുതിയൊരു കാലഘട്ടത്തിന് ഇന്ത്യ വഴിതുറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഐഎസ്ആര്‍ഒയെയും എന്‍എസ് ഐഎല്ലിനെയും അഭിനന്ദിച്ച് നടത്തിയ ട്വീറ്റിലാണ് പ്രധാനമന്ത്രി തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്.
ഭാരതം ഞായറാഴ്ച ബ്രസീലിന്റെ ഭൗമനിരീക്ഷണത്തിനുള്ള ആമസോണിയ-1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളെയാണ് കൃത്യമായി ഭ്രമണപഥത്തില്‍ എത്തിച്ച വിജയകരമായ ദൗത്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ ദൗത്യമായിക്കൂടി ഇതിനെ കാണുന്നു. പിഎസ്എല്‍വി രണ്ട് മണിക്കൂര്‍ നേരത്തെ ദൗത്യത്തിലാണ് 19 ഉപഗ്രഹങ്ങളെയും ബഹിരാകാശത്ത് എത്തിച്ചത്
പിഎസ്എല്‍വി -സി51 – ആമസോണിയ-1 ദൗത്യത്തിന് ഐഎസ്ആര്‍ഒയ്ക്കും എന്‍എസ് ഐഎല്ലിനും അഭിനന്ദനങ്ങള്‍. ഇത് ബഹിരാകാശദൗത്യ നവീകരണശ്രമങ്ങളില്‍ രാജ്യത്തെ പുതിയൊരു കാലഘട്ടത്തിലേക്ക് നയിക്കുകയാണ്. ആമസോണിയയോടൊപ്പം നാല് ചെറിയ ഉപഗ്രഹങ്ങളുള്‍പ്പെടെയുള്ള 18 സഹസഞ്ചാരികളാും നമ്മുടെ യുവത്വത്തിന്റെ ഊര്‍ജ്ജവും നവീകരണത്തിനുള്ള അഭിവാഞ്ഛയുമാണ് കാണിക്കുന്നത്’ പ്രധാനമന്ത്രിയുടെ ട്വീറ്റ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും ബഹിരാകശത്ത് ഉപഗ്രഹങ്ങളോടൊപ്പം എത്തിയിരുന്നു. ഇത് സതീഷ് ധവാന് ഉപഗ്രഹം (എസ്ഡി സാറ്റ് ) ആണ് ബഹിരാകാശത്തേക്ക് കൊണ്ട് പോയത്.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും 14 വിദേശീയവും അഞ്ച് ഭാരതീയവുമായ ഉപഗ്രഹങ്ങളെയും വഹിച്ച് 44.4 മീറ്റര്‍ നീളമുള്ള പിസ്എല്‍വി-സി51 റോക്കറ്റ് ലോഞ്ച് പാഡില്‍ നിന്നും കൃത്യമായി പറന്നുയര്‍ന്നു. ഇതോടെ ഭാരതം 342 വിദേശ ഉപഗ്രഹങ്ങളെയാണ് ബഹിരാകാശ ഭ്രമണപഥങ്ങളില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: