കരുനാഗപ്പള്ളി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്ക് വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് കരുനാഗപ്പള്ളി. അഞ്ചിന് വൈകിട്ട് 4.30നാണ് യാത്ര ഇവിടെയെത്തുന്നത്.
കുന്നത്തൂരില്‍നിന്നും കരുനാഗപ്പള്ളിയിലേക്ക് എത്തുന്ന യാത്രയ്ക്ക് മണ്ഡലാതിര്‍ത്തയായ കല്ലുകടവില്‍ വന്‍വരവേല്‍പ്പ് നല്‍കും. 2000 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിനു മുന്നില്‍ എത്തി അവിടെ നിന്നും കാല്‍നടയായി സ്വീകരണ സ്ഥലമായ ലാലാജി ജങ്ഷനില്‍ എത്തിച്ചേരും. 3ന് പൊതുസമ്മേളനം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. പി.കെ.വേലായുധന്‍ ഉള്‍പ്പെടെ ഉള്ള വിവിധ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും. വിജയ യാത്രയുടെ വിജയത്തിനായി വിവിധ പരിപാടികളാണ് മണ്ഡലത്തില്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്തുകള്‍ തോറും വിളംബരജാധകളും, ബൈക്ക് റാലികളും സംഘടിപ്പിക്കും.
നാളെ ഓച്ചിറയില്‍ നിന്നും കരുനാഗപ്പള്ളി വരെ യാത്രയുടെ വരവേല്‍പ്പ് അറിയിച്ച് നൂറുകണക്കിന് ബൈക്കുകളെ അണിനിരത്തി ബൈക്ക് റാലി സംഘടിപ്പിക്കും. കരുനാഗപ്പള്ളിയിലെത്തുന്ന വിജയ യാത്രയില്‍ പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരികളായ ഡോ.ബിജു, ഡോ.കെ.ജി.മോഹനന്‍, ചെയര്‍മാന്‍ ഡോ.അജിത്ത്, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.രാജേഷ് എന്നിവരറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക