ന്യൂദല്‍ഹി: കശ്മീരില്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ജി-23 എന്ന് വിളിക്കപ്പെടുന്ന 23 സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആദിര്‍ രഞ്ജന്‍ ചൗധരി.
ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, രാജ്ബബ്ബാര്‍, ഭൂപീന്ദര്‍ സിംഗ് ഹുഡ , ശശി തരൂര്‍ തുടങ്ങിയ തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇതാദ്യമായാണ് ഇത്രയും ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയരുന്നത്. ആനന്ദ ശര്‍മ്മ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്ത് ഭാവിയിലെ രാഷ്ട്രീയ ബോസിനെ തൃപ്തിപ്പെടുത്തകയാണെന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇതോടെ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.
കശ്മീരില്‍ നടന്ന യോഗത്തില്‍ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയുടെ സത്യസന്ധതയെ വാഴ്ത്തിയിരുന്നു. ഈ 23 നേതാക്കളും അവരവരുടെ സംസ്ഥാനങ്ങളില്‍ വിമതപ്രവര്‍ത്തനം വ്യാപിപ്പിക്കാരനൊരുങ്ങവേയാണ് ഇത് സോണിയാഗാന്ധിയുടെ നേതൃത്വത്തിലുളള ഔദ്യോഗിക കോണ്‍ഗ്രസിനെതിരായ നീക്കമായി ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.
ഒരു കാരണവുമില്ലാതെ ആനന്ദ് ശര്‍മ്മ കോണ്‍ഗ്രസിനെ വിമര്ശിക്കുകയാണെന്നായിരുന്നു ആദിര്‍ രഞ്ജന്‍ ചൗധരിയുടെ മറ്റൊരു വിമര്‍ശനം.എന്നാല്‍ കോണ്‍ഗ്രസിനെതിരെയല്ല തങ്ങളെന്നും പകരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നീക്കമെന്നും ഗുലാം നബി കശ്മീര്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: