ആലപ്പുഴ: പാകിസ്ഥാന് അനുകൂല പ്രചാരണം നടത്തിയ കശ്മീര്‍ സ്വദേശി ആലപ്പുഴയില്‍ അറസ്റ്റില്‍. കശ്മീര്‍ കുപ് വാര സ്വദേശി ഷാ എന്ന മുഹമ്മദ് ജാഫറാണ് അറസ്റ്റിലായത്. കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദേശ പ്രകാരമാണ് ഇയാളെ പോലീസ് പിടികൂടിയത്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്.
സ്വതന്ത്ര കശ്മീരിനായുള്ള പോസ്റ്റുകളും ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളും ഇമ്രാന് ഖാന് ആശംസകള്‍ നല്കുന്ന ചിത്രങ്ങളും വ്യാപകമായി ജാഫര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ ഇന്റലിജന്‍സിനെ വിവരം അറിയിച്ചതിന് പിന്നാലെ ആണ് മുഹമ്മ പോലിസ് ജാഫറിനെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഇന്റലിജന്‍സ് അടക്കം ജാഫറിനെ ചോദ്യം ചെയ്തു. ജാഫറിന്റെ ഫോണുകളും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആലപ്പുഴ മുഹമ്മയിലെ ഒരു റിസോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു.പിടിയിലായ ഷാ. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇയാള്‍ നിരന്തരം പാകിസ്ഥാന് അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി തേടി കേരളത്തില്‍ എത്തിയതടക്കം പശ്ചാത്തലം അന്വേഷണ സംഘം പരിശോധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: