Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നാളും നാളെകളും… ദേവശില്‍പിയുടെ മനുഷ്യഭാവം (ചിത്തിര നാളിനെക്കുറിച്ച്)

വിശ്വകര്‍മ്മാവാണ് ദേവത എന്ന വാദത്തിനാണ് പ്രാബല്യം കൂടുതല്‍. ദേവശില്‍പി എന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ ഖ്യാതി പുരാണ ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 11:16 am IST
in Astrology

മനുഷ്യരാശികള്‍ മിഥുനം, കന്നി, തുലാം, കുംഭം എന്നിവ നാലും ഭാഗികമായി ധനുരാശിയുമാണ്. അതായത് മനുഷ്യന്റെ രൂപമുള്ളവ. മറ്റു രാശികള്‍ മൃഗസ്വരൂപങ്ങളും ഞണ്ട്, തേള്‍, മുതല, മത്സ്യങ്ങള്‍ എന്നിങ്ങനെയുള്ള ആകൃതികളോട് കൂടിയവയുമാകുന്നു.    

മനുഷ്യരാശിയില്‍ മുഴുവനായി അതായത്, നാലുപാദങ്ങളും വരുന്നത് 27 നക്ഷത്രങ്ങളില്‍ ആകെ അഞ്ചെണ്ണം മാത്രമാണ്. തിരുവാതിര, ചോതി, ചതയം, അത്തം, ചിത്തിര എന്നിവ മാത്രം. ചിത്തിര ഒഴികെ മറ്റു നാലു നക്ഷത്രങ്ങളും ഒരു രാശിയില്‍ വരുന്ന മുഴു നക്ഷത്രങ്ങളാണ്. ചിത്തിര 1,2 പാദങ്ങള്‍ കന്നിരാശിയിലും 3, 4 പാദങ്ങള്‍ തുലാം രാശിയിലും വരുന്നു. രണ്ടു രാശികളിലായി വരുന്ന ഒമ്പത് മുറി നക്ഷത്രങ്ങളില്‍ ചിത്തിര ഒന്നാണാകെ മനുഷ്യരാശികളില്‍ ഉള്‍ച്ചേരുന്നതും.

‘അസുരഗണം ‘എന്ന വിഭാഗത്തില്‍ വരുന്നുണ്ടെങ്കിലും മനുഷ്യരാശികളുമായുള്ള ചിത്തിരയുടെ ബന്ധം ദൃഢമാണെന്ന്  വ്യക്തമാക്കാനാണ് ഇതെഴുതിയത്. ഇപ്രകാരം ഓരോ വിഷയത്തെയും പലതരത്തില്‍ നിരീക്ഷിക്കാനും പുതു നിഗമനങ്ങളിലും കൃത്യമായ ക്രോഡീകരണങ്ങളിലും എത്താനും ആര്‍ഷവിദ്യകള്‍ വിശാലമായ വാതില്‍ തുറന്നിടുന്നുണ്ട്. അതാണ് അവയുടെ കാലാതീതത്ത്വവും.

ചിത്തിരയുടെ ദേവത വിശ്വകര്‍മ്മാവാണ് എന്നും ത്വഷ്ടാവ് ആണ് എന്നും വാദമുണ്ട്. വിശ്വകര്‍മ്മാവാണ് ദേവത എന്ന വാദത്തിനാണ് പ്രാബല്യം കൂടുതല്‍. ദേവശില്‍പി എന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ ഖ്യാതി പുരാണ ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെടുന്നു. സ്വന്തം ദേവതയുടെ മികവുകളും മഹിമകളും ചെറിയ അളവിലെങ്കിലും ആ വ്യക്തികളില്‍ സന്നിവേശിക്കപ്പെടും. മനുഷ്യരെന്ന പരിമിതിയില്‍ നില്‍ക്കുമ്പോഴും ചില കുതിപ്പുകള്‍ നടത്താന്‍ കഴിയും. അത് കുതിപ്പായി രുന്നുവോ കിതപ്പായിരുന്നുവോ എന്ന് കാലം രേഖപ്പെടുത്തിക്കൊള്ളും എന്നത് മറ്റൊരു കാര്യം.  

ജീവിതത്തെ ഒരു ശില്പമായി കാണുന്നവരാണ് ചിത്തിര നാളുകാര്‍. മരമറിഞ്ഞുള്ള തച്ചാണ്. ചെത്തി ചിന്തേരിടാനും ചീകിക്കൂര്‍പ്പിക്കാനും പ്രാഗത്ഭ്യമുണ്ട്. ആരൂഢത്തെക്കുറിച്ച് തികഞ്ഞ അവഗാഹമുണ്ട്. അളന്നു കുറിക്കുമ്പോള്‍ തന്നെ വൈഭവം വ്യക്തമാകും. വാക്കുകള്‍ക്ക് ചിലപ്പോള്‍ വീതുളിയുടെ മൂര്‍ച്ചവരും എന്നത് വേറെ കാര്യം.  മോന്തായം കൂട്ടിപ്പിടിക്കുമ്പോള്‍ ഞാനെന്ന ഭാവം നെറുകയും കടക്കും. 

തപസ്സു പോലെ ഉരുകി സുന്ദരമായ ശില്‍പങ്ങള്‍ തീര്‍ത്തു കഴിയുമ്പോള്‍  ഇലയില്‍ പൊതിഞ്ഞ നെറികേടും നിന്ദയുമാവും ചിലപ്പോള്‍  ദക്ഷിണ കിട്ടുക. ഉപ്പും പുളിയും കയ്‌പും ചവര്‍പ്പും ജീവിതത്തിന്റെ സ്ഥായി; മധുരം കിട്ടിയാല്‍ കിട്ടട്ടെ. ആ പാഠം ഭംഗിയായി പഠിച്ചവരാണ്. കൊള്ളാനും കൊടുക്കാനും മടിയില്ല. വെട്ടും തടയും വഴങ്ങും. നിഴലായി ഒപ്പം കൂടുന്ന തിരിച്ചടികളില്‍  തളര്‍ന്നുപോകാതെ പിന്നെയും നവശില്‍പശാലകള്‍ തേടുക എന്നതാണ് ചിത്തിരയുടെ നിയോഗം.  

എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ്(98460 23343)  

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, ജനങ്ങള്‍ ഇവരെ പുറത്താക്കും :രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.