പാലക്കാട്: മന്ത്രി എ കെ ബാലന് പകരം തരൂര്‍ നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം. ഡോ കെ പി ജമീലയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ സജീവമായ ചര്‍ച്ചയാണ് നടക്കുന്നത്. എന്നാല്‍, നീക്കത്തിനെതിരേ പ്രദേശിക നേതൃത്വം കടുത്ത വിയോജിച്ച് അറിയിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് ഉള്‍പ്പെടെ എല്ലാകാര്യങ്ങളും ഇന്ന് ചേരുന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നത്.
മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറായ ജമീല നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്. ബാലന് ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നീക്കം. 2011 മുതല്‍ എ കെ ബാലനാണ് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2008ലെ നിയമസഭാ പുനര്‍നിര്‍ണയത്തോടെയാണ് തരൂര്‍ മണ്ഡലം നിലവില്‍ വരുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ് തരൂര്‍. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, കാവശേരി, കോട്ടായി, കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശി, പുതുക്കോട്, തരൂര്‍, വടക്കാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊളളുന്നതാണ് തരൂര്‍ മണ്ഡലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: