Categories: Kerala

പഴുക്കാമണ്ഡപ ദര്‍ശനം ഒന്നരമണിക്കൂറാക്കി വര്‍ദ്ധിപ്പിച്ചു; വെര്‍ച്വല്‍ ക്യൂവിലൂടെ 5000 പേര്‍ക്ക് പ്രവേശിക്കാം; ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് അനുമതി

Published by

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ പ്രകാരം ഒരു ദിവസം 5000 പേര്‍ക്ക് പ്രവേശിക്കാം. കൂടാതെ തിരക്കില്ലാത്ത സമയങ്ങളില്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തിയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി.  

പഴുക്കാമണ്ഡപ ദര്‍ശനത്തിന് നിലവിലെ ഒരു മണിക്കൂര്‍ സമയത്തിന് പകരം ഒന്നരമണിക്കൂറാക്കി വര്‍ദ്ധിപ്പിച്ചു. ദര്‍ശനത്തിനുള്ള പാസ് കിഴക്കേനടയിലെ കൗണ്ടറില്‍ നിന്ന് ലഭിക്കും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ദീപാരാധനയ്‌ക്ക് കൂടുതല്‍ ഭക്തര്‍ക്ക് തൊഴാനുള്ള സൗകര്യമൊരുക്കും. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും നിലവില്‍ ദര്‍ശനത്തിന് അനുമതിയില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക