മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കേണ്ടെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സ്ത്രീകള്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ട. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സംവരണ സീറ്റുകള്‍ നീക്കിവച്ചിട്ടില്ല.
അതിനാല്‍ സ്ത്രീകള്‍ മത്സരിക്കേണ്ട. സ്ത്രീകളെ മത്സരിപ്പിക്കുകയാണെങ്കില്‍ പ്രായവും പക്വതയുമുള്ളവര്‍ മതിയെന്ന് വനിതാ ലീഗ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിനാ റഷീദ്, സംസ്ഥാന സെക്രട്ടറി പി.കുല്‍സു എന്നിവരെ മത്സരത്തിനായി ഇറക്കണമെന്നാണ് വനിതാ ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ അനിവാര്യഘട്ടത്തില്‍ മാത്രമേ പൊതുമണ്ഡലത്തില്‍ ഇറങ്ങാവൂ എന്നുണ്ട്. അതിനാലാണ് വനിതകള്‍ സ്ഥാനാര്ത്ഥികളാകേണ്ടന്ന് പറയുന്നതെന്ന് എസ് വൈ എസ് സെക്രട്ടറി കൂടിയായ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: