കൊല്ലം: വിജയയാത്രയെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ അഞ്ചാം തീയതിയാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. ഏഴു കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍കുന്നത്. പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങളുടെത് അഞ്ചലിലും കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളുടെത് ചന്തമുക്കിലും കൊല്ലം, ചവറ, ഇരവിപുരം എന്നിവടങ്ങളുടെത് കൊല്ലത്തുമാണ് സ്വീകരണം. ചാത്തന്നൂരിലാണ് യാത്രയുടെ സമാപനം.
യാത്രയുടെ ഭാഗമായി നഗരഗ്രാമ വ്യത്യാസം ഇല്ലാതെ നാട്ടിലെങ്ങും പ്രചരണബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിജയയാത്രയുടെ ശക്തമായ പ്രചരണവും കൂടിയായതോടെ വിജയയാത്ര ചരിത്രസംഭവമാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറയുന്നു. ഇതിനിടെ ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ട് കഴിഞ്ഞു. ചുവരായ ചുവരെല്ലാം വെള്ളയടിക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍.
യാത്രയ്ക്ക് സ്വീകരണം ഇങ്ങനെ
രാവിലെ 10.30ന് പുനലൂര്‍ അഞ്ചല്‍
11.30ന് കൊട്ടാരക്കര ചന്തമുക്ക്
12.30ന് കുണ്ടറ
3.30ന് കുന്നത്തൂര്‍
4.30ന് കരുനാഗപ്പള്ളി
5.30ന് കൊല്ലം
6.30ന് ചാത്തന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: