തിരുവനന്തപുരം എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ അപഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് മുദ്രാവാക്യമെന്നാണ് പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് എല്ലാമറിയാം. വെറുപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യമാണ് അവര്‍ക്ക് ചേരുകയെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തുവിട്ടയുടന്‍ ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ഇടതുസര്‍ക്കാരിന്റെ ഈ ചെയ്തികള്‍ക്കെല്ലാം ജനങ്ങള്‍ ചുട്ടമറുപടി ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: