എറണാകുളം: ഹൈക്കോടതി മുന്‍ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്, മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. തൃപ്പുണിത്തുറയില്‍ വിജയ യാത്രയ്ക്ക് നല്കിയ സ്വീകരണ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ഇവരെ കൂടാതെ നിരവധി പൗരപ്രമുഖര്‍ ജില്ലയില്‍ നിന്നും ബിജെപിയിലെത്തി.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സജോല്‍ പികെയും അനുയായികളും ബിജെപിയില്‍ അംഗത്വമെടുത്തു. മഹിളാ കോണ്‍ഗ്രസ് എറണാകുളം മണ്ഡലം പ്രസിഡന്റും മുന്‍ ഡിസിസി മെമ്പറുമായ ഷിജി റോയിയും ബിജെപിയില്‍ ചേര്‍ന്നു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം സാജു എംഐയും ബിജെപിയില്‍ എത്തി.
അഡ്മിറല്‍ ബി.ആര്. മേനോന്, ബിപിസിഎല്‍ മുന്‍ ജിഎമ്മുമാരായ സോമ ചൂഡന്‍, എം. ഗോപിനാഥന്, മുന്‍ ഡെ. ജിഎം കെ. രവികുമാര്‍, ഡോ.പ്രസന്നകുമാര്‍, തോമസ്. പി. ജോസഫ്, കെ.എ.മുരളി, എം.ഐ. സജിത് , അനില്‍ മാധവന്, വിനോദ് ചന്ദ്രന് എന്നീ പ്രമുഖരും ബിജെപിയില്‍ അംഗത്വമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: