കൊച്ചി: അഞ്ച് വര്‍ഷത്തില്‍ കേരളത്തിലുണ്ടായ വ്യാവസായിക വളര്‍ച്ചയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളും അവ പാലിക്കപ്പെട്ടോയെന്നും വ്യക്തമാക്കണം. ഒരു പുതിയ വ്യവസായ സംരംഭം പോലും ഇവിടെ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ മുഴുവന്‍ പൊള്ളയാണ്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്നും വ്യാവസായിക വളര്‍ച്ച നേടുമെന്നും പറഞ്ഞ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് സമ്മേളനങ്ങള്‍ നടത്തിയിട്ടും ഒരു വ്യവസായി പോലും കേരളത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല.
കൊറോണക്കാലത്തും ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് വ്യവസായങ്ങള്‍ ഒഴുകിയപ്പോള്‍ ഈ മേഖലയില്‍ കേരളത്തില്‍ സമ്പൂര്‍ണ തകര്‍ച്ച നേരിടുകയായിരുന്നു. ഐടിമേഖലയും നിശ്ചലമായി. ടെക്നോപാര്‍ക്കിലെ ഭൂമി മറിച്ചുകൊടുക്കാനുള്ള ശ്രമമാണ് ഉണ്ടായത്.
കാര്‍ഷികമേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ദല്‍ഹിയിലേക്ക് ട്രാക്ടറുമായി ആളുകളെ വിട്ട പിണറായി വിജയന് കേരളത്തിലെ കര്‍ഷകരോട് എന്ത് സമീപനമാണ് കൈക്കൊണ്ടത്? ഒരു വര്‍ഷം മുമ്പ് സംഭരിച്ച നെല്ലിന്റെ വില പോലും നല്‍കിയിട്ടില്ല. മതിയായ താങ്ങുവില നല്‍കുന്നില്ലെന്ന് മാത്രമല്ല നെല്ല് സംഭരണത്തിലും കാലതാമസം നേരിടുന്നു. കര്‍ഷകര്‍ക്കായി ചെറുവിരല്‍ പോലും അനക്കാത്തവരാണ് ദല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി പായുന്നത് ൈവരുദ്ധ്യമാണ.് കേന്ദ്രം നാളികേരത്തിന് താങ്ങുവില വര്‍ധിപ്പിക്കുന്നതൊഴിച്ചാല്‍ ഏത് കാര്‍ഷിക വിളകള്‍ക്കാണ് താങ്ങുവില നല്‍കുന്നതെന്ന് വ്യക്തമാക്കണം.കാര്‍ഷിക വ്യാവസായിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പിആര്‍ പ്രചാരണംകൊണ്ട് ഒളിച്ചുവയ്ക്കാന്‍ കഴിയില്ല. വാഗ്ദാന ലംഘനങ്ങളാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര.
കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് സര്‍ക്കാരും ഇടതുപക്ഷവും അവസാനിപ്പിക്കണം.വികസനകാര്യത്തില്‍ കേരളം സമ്പൂര്‍ണ പരാജയമാണ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കും സ്ത്രീപീഡകരെ കൈയാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് പറഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് തലമുണ്ഡനം ചെയ്യേണ്ടിവന്ന അവസ്ഥ തന്നെ സ്ത്രീ സൗഹൃദവും സുരക്ഷയും എന്ന ഇടതു സര്‍ക്കാരിന്റെ വാഗ്ദാനം പൊളിഞ്ഞതിന്റെ ഉദാഹരണമാണ്.
കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അരിയും പലവ്യഞ്ജനങ്ങളും കിറ്റിലാക്കി കൊടുക്കാന്‍ ഒരു സര്‍ക്കാരിന്റെ ആവശ്യമുണ്ടോ? പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തെപ്പോലും തുറന്ന് എതിര്‍ക്കുന്ന സമീപനമാണ് കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ കൈക്കൊണ്ടത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ പോലും ധനമന്ത്രി തോമസ് ഐസക് അതിനെ എതിര്‍ക്കുകയാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: