കൊല്‍ക്കൊത്ത: ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരാനഗര്‍ പ്രദേശത്തെ ബിജെപി ഓഫീസ് അക്രമികള്‍ തല്ലിത്തകര്‍ത്തു. തൃണമൂല്‍ ഗുണ്ടകളാണ് ഈ അതിക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ബിജെപി നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫിബ്രവരി 25ന് ജഗത്ദാല്‍ പ്രദേശത്ത് ഏതാനും ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചതായി ബിജെപി പ്രവര്ത്തകന് രാം അവതാര്‍ പ്രസാദ് ആരോപിച്ചിരുന്നു. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ വിവിധ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരുന്ന നൈഹാതി, ബാരക്പൂര്‍ പ്രദേശത്ത് നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന ജഗത്ദാല്‍ പ്രദേശം.
തെരഞ്ഞെടുപ്പടുത്തതോടെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെയുള്ള തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ്കമ്മീഷന് എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് 27ന് ആദ്യഘട്ട പോളിംഗ് തുടങ്ങും. ഏപ്രില്‍ 29നാണ് അവസാനഘട്ട പോളിംഗ്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: