അന്നേരം ശിവാജിയുടെ മനസ്സില്‍ ഒരാശയം ഉദിച്ചു. ഒറ്റയടിക്ക് ഗോവയെ മോചിപ്പിച്ചാലൊ എന്ന്. അതനുസരിച്ച് അഞ്ഞൂറ് തിരഞ്ഞെടുക്കപ്പെട്ട സൈനികര്‍ കോട്ടക്കകത്ത് വേഷം മാറി പ്രവേശിച്ചു. അവര്‍ അകത്തുനിന്ന് കോട്ടവാതില്‍ തുറക്കണം. അപ്പോള്‍ സായുധരായ സൈനികര്‍ അകത്ത് പ്രവേശിച്ച് കോട്ടപിടിച്ചെടുക്കുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ അവിടത്തെ വൈസ്രോയ് വളരെ ജാഗരൂകനായിരുന്നു. ആ പദ്ധതി അവസാനം പരാജയപ്പെട്ടു. കോട്ടയ്ക്കകത്ത് കയറിയവരെയെല്ലാം വൈസ്രോയി പുറത്തിറക്കിവിട്ടു. ഇങ്ങനെ ചിലപ്പോള്‍ ശിവാജിക്കും അമളി പറ്റാറുണ്ട്. എന്നാല്‍ പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കി. യശസ്സിലേക്ക് ഉയരാന്‍ അതീവ സമര്‍്ത്ഥനായിരുന്നു അദ്ദേഹം.
സ്വരാജ്യത്തിന്റെ മറ്റൊരു വലിയ ശത്രുവായിരുന്നു ജഞ്ജീരത്തിലെ സിദ്ദി. പടിഞ്ഞാറന്‍ സമുദ്ര തീരത്ത് സിദ്ദിയുടെ ജഞ്ജീര ജലദുര്‍ഗം. അജേയവും അഭേദ്യവുമായി നിലകൊള്ളുന്നുണ്ടായിരുന്നു. അവിടെ 570 പീരങ്കികള്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള പ്രചണ്ഡ ദുര്‍ഗത്തിന്റെ ചുറ്റുമുള്ള ഏഴു ദുര്‍ഗങ്ങള്‍ (കോട്ടകള്‍) പ്രധാനപ്പെട്ട രണ്ട് ഗ്രാമങ്ങള്‍ എന്നിവ ശിവാജി വിജയിച്ചു. ജിഞ്ജി കോട്ട തകര്‍ക്കുക എന്നതാണ് ശിവാജിയുടെ ലക്ഷ്യം. ഇത്രയുമായപ്പോള്‍ സിദ്ദി ഇംഗ്ലീഷുകാരോട് സഹായമഭ്യര്‍ത്ഥിച്ചു. എന്നാല്‍ മുമ്പത്തെ സംഭവത്തില്‍ നിന്നും ഇംഗ്ലീഷുകാര്‍ പാഠം പഠിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ ശിവാജിക്കെതിരായി നടക്കുന്ന യുദ്ധത്തില്‍ പങ്കാളികളാകാനുള്ള ദുഃസാഹസത്തിന് മുതിര്‍ന്നില്ല. ജഞ്ജീരത്തിന്റെ പരാജയം ഉറപ്പായിരുന്നു. അവര്‍ കീഴടങ്ങാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കയായിരുന്നു. അപ്പോഴേക്കും സിദ്ദിയെ സഹായിക്കാന്‍ ഔറംഗസേബിന്റെ സൈന്യം എത്തി. അതുകൊണ്ട് ശിവാജിക്ക് പിന്‍വാങ്ങേണ്ടിവന്നു.
ഈ സംഭവത്തിനുശേഷം ഔറംഗസേബ് ഹിന്ദുക്കളുടെ മേല്‍ ക്രൂരവും മതാന്ധവുമായ നികൃഷ്ട നടപടികള്‍ ആരംഭിച്ചു. അത്തരത്തിലുള്ള ദാരുണമായ സംഭവങ്ങളുടെ വാര്‍ത്തകള്‍ ശിവാജിയുടെ ചെവിയിലും എത്തി. മുഗള്‍ ബാദശാഹ തന്റെ സാമ്രാജ്യത്തില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്താനായി പ്രത്യേകം ആജ്ഞ പുറപ്പെടുവിച്ചു. ഹിന്ദുക്കളുടെ മഠങ്ങളും ക്ഷേത്രങ്ങളും തകര്‍ക്കാന്‍ സൈന്യത്തില്‍ ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചു. ഹിന്ദുക്കളെ മതംമാറ്റാനായി ശക്തിയുപയോഗിച്ച് ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കാനായി കാജി(മതപുരോഹിതന്)മാരെ നിയോഗിച്ചു. കോടിക്കണക്കിന് ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായിരുന്ന കാശിയിലെ വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് അതിന്റെ മേലെ മസ്ജിദ് (മുസ്ലിം പള്ളി) പണിയിപ്പിച്ചു.
മഥുരയിലെ ക്ഷേത്രം തകര്‍ത്ത് അവിടുത്തെ കേശവദേവന്റെ വിഗ്രഹം ആഗ്രാ മസ്ജിദിന്റെ ചവിട്ടുപടിയാക്കി. ഔറംഗസേബിന്റെ അടുത്ത സൈനികാധികാരിമാരില് ചിലര്‍ ഈ മതാന്ധതകണ്ട് ഖേദം പ്രകടിപ്പിച്ചു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: