Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്നപൂര്‍ണേശ്വരി ആറ്റുകാലമ്മ

ആറ്റിന്റെ കരയിലിരുന്ന ദേവീ ചൈതന്യം പിന്നീട് ആറ്റുകാലമ്മയായി. മണ്‍കലത്തില്‍ പാകം ചെയ്ത മധുരനൈവേദ്യങ്ങള്‍ ദേവിയുടെ ഇഷ്ടവഴിപാടായ പൊങ്കാലയെന്നറിയപ്പെട്ടു. സര്‍വാഭീഷ്ട പ്രദായിനിയായ ദേവിക്ക് പൊങ്കാലയിട്ടാല്‍ ആഗ്രഹസാഫല്യം സുനിശ്ചിതമെന്നാണ് ഭക്തരുടെ സാക്ഷ്യം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 28, 2021, 05:32 pm IST
in Samskriti

മധുര ചുട്ടെരിച്ചെത്തിയ കണ്ണകിയുടെ കോപം ശമിപ്പിക്കാന്‍ മധുരം വിളമ്പി കാത്തിരുന്ന പെണ്ണൊരുമ. ഭക്ത്യാദരങ്ങളോടെ അവരൊരുക്കിയ  നൈവേദ്യങ്ങളത്രയും സ്വീകരിച്ച് കണ്ണകി ശാന്തസ്വരൂപിണിയായി. ആദിപരാശക്തി ഉടല്‍പൂണ്ടെത്തിയ കണ്ണകിയങ്ങനെ അനന്തപുരേശന്റെ മണ്ണില്‍, കിള്ളിയാറിന്റെ കരയില്‍ കുടിയിരുന്നു.  

ആറ്റിന്റെ കരയിലിരുന്ന ദേവീ ചൈതന്യം പിന്നീട് ആറ്റുകാലമ്മയായി. മണ്‍കലത്തില്‍ പാകം ചെയ്ത മധുരനൈവേദ്യങ്ങള്‍ ദേവിയുടെ ഇഷ്ടവഴിപാടായ പൊങ്കാലയെന്നറിയപ്പെട്ടു. സര്‍വാഭീഷ്ട പ്രദായിനിയായ ദേവിക്ക് പൊങ്കാലയിട്ടാല്‍ ആഗ്രഹസാഫല്യം സുനിശ്ചിതമെന്നാണ് ഭക്തരുടെ സാക്ഷ്യം.    

ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ മാത്രമല്ല, ദാരിക നിഗ്രഹവും പ്രാദേശികമായി പ്രചാരത്തിലുള്ള കഥകളും ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ആധാരമായി പറയപ്പെടുന്നു. ദാരികനെ നിഗ്രഹിച്ചെത്തിയ ദേവി (ഭദ്രകാളി) യെ മധുര നൈവേദ്യങ്ങളുമായി സ്ത്രീകള്‍ എതിരേറ്റതും പൊങ്കാലയുടെ പിറവിയെന്ന് വിശ്വസിക്കുന്നു.  

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ക്ഷേത്രത്തെ വിശ്വപ്രസിദ്ധമാക്കിയത് പൊങ്കാല മഹോത്സവമാണ്. കുംഭമാസത്തിലെ പൂരം നാളിലാണ് അന്നപൂര്‍ണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാടായ ആറ്റുകാല്‍  പൊങ്കാല. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങ്.  അന്ന് അനന്തപുരിയാകെ പൊങ്കാല അടുപ്പുകളാല്‍ നിറയുന്നു.  

അടുപ്പില്‍ വയ്‌ക്കുന്ന മണ്‍കലം മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ്. കലത്തില്‍ വെന്തുപൊങ്ങുന്ന അരി, മനസ്സാണ്. ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ അത് ലയിച്ചു ചേരുമ്പോള്‍ കൈവരുന്നത് ആത്മസാക്ഷാത്ക്കാരം.  

കുംഭത്തിലെ കാര്‍ത്തിക നാളിലാണ് പത്തുനാള്‍ നീളുന്ന ഉത്സവത്തിന് തുടക്കം. ഭദ്രകാളിപ്പാട്ടും കണ്ണകീചരിതവും തോറ്റം പാടി കാപ്പുകെട്ടി കൊടുങ്ങല്ലൂരില്‍ നിന്നു വരുന്ന പരാശക്തിയെ കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങുകയായി. ഉത്രം നാളില്‍ സമാപനം.

പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങളില്‍ പ്രധാനമാണ് പത്തുനാളത്തെ വ്രതം. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. തലേന്നാള്‍ ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്‌ക്കു മുമ്പുള്ള ദിവസം ക്ഷേത്രത്തിലെത്തി പൊങ്കാലയിടാന്‍ ദേവിയുടെ അനുവാദം വാങ്ങണമെന്നാണ് വിശ്വാസം.  

പൊങ്കാല അടുപ്പിന് അരികെയായി വിഘ്‌നേശ്വരനെ സങ്കല്‍പ്പിച്ച്  തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി എന്നിവയൊരുക്കണം. നിലവിളക്കും നിറനാഴിയും, കിണ്ടിയില്‍ വെള്ളവും വയ്‌ക്കണം. കോടിവസ്ത്രമണിഞ്ഞ് പൊങ്കാലയിടുന്നതാണ് അഭികാമ്യം. ജലപാനമില്ലാതെയാണ് സ്ത്രീകള്‍ പൊങ്കാലയിടുക. വെള്ളച്ചോറ്, വെള്ളപ്പായസം, തെരളി, മണ്ടപ്പുറ്റ് തുടങ്ങിയവയാണ് പ്രധാന നിവേദ്യങ്ങള്‍.  

Tags: Attukal Templeattukal pongala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Entertainment

കല്യാണം കഴിച്ചത് ഹിന്ദുവിനെ;’ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ? ബിജെപിയിലേക്ക് പോവുകയാണോ?’; മറുപടിയുമായി ബീന ആന്റണി

Kerala

ഗായത്രി മന്ത്രവും ഭഗവദ് ഗീതയും കേട്ടാണ്, വളർന്നത്…ആറ്റുകാലില്‍ പൊങ്കാലയിട്ടതിന് ആക്രമിച്ച ജിഹാദികള്‍ക്ക് മറുപടിയുമായി റെനിഷ റഹ്മാന്‍…

Kerala

ചിപ്പിയ്‌ക്ക് ഇത്തവണ പൊങ്കാലയ്‌ക്ക് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.