ചങ്ങനാശ്ശേരി: കടുത്ത അവഗണനയും വിവേചനത്തിലും വര്ഗ്ഗീയതിയിലും പ്രതിഷേധിച്ച് മുന്‍ ഡിസിസി മെമ്പര്‍ അഡ്വ.പി.എസ്. ശ്രീധരന്റ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി.
ആത്മാഭിമാനം പണയപ്പെടുത്തി അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് ആര്. സലിം കുമാര്‍, ഈസ്റ്റ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സി. മോനിച്ചന്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.എം. ജോഷ്യ, മഹിളാ കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറി ജ്യോതി ഓമനക്കുട്ടന്, വാഴപ്പള്ളി മണ്ഡലം സെക്രട്ടറി രചനാ ബാബു, കര്‍ഷക കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ജോയി ഇടക്കരി തുടങ്ങി അന്‍പതോളം പേരാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്നത്.
പട്ടികജാതി, പിന്നോക്ക, ദളിത് വിഭാഗങ്ങളോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി ഒരു തലത്തിലും പരിഗണിച്ചിട്ടില്ല.
കൂടുതല്‍ പേര് രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭാവി രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതിനായി അഡ്വ.പി.എസ്. ശ്രീധരനെ ചുമതലപ്പെടുത്തി. യോഗത്തില്‍ സി. മോനിച്ചന് അദ്ധ്യക്ഷനായി. ആര്. സലിം കുമാര്‍, പി. എം ജോഷ്യ, ജ്യോതി ഓമനക്കുട്ടന്, രചനാ ബാബു, ജോയി ഇടക്കരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: