കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഭഗവാന് പരമശിവന്റെ വേഷം ധരിച്ച് സിപിഎമ്മിനുവേണ്ടി പ്രചാരണം നടത്തി പാര്‍ട്ടി പ്രവര്ത്തകന്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചുള്ള സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്-ഇടത് പ്രവര്‍ത്തകര്‍ കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്തേക്ക് പോകുന്നതിന്റെ ചിത്രങ്ങളിലാണ് പരമശിവന്റെ വേഷം ധരിച്ചു സിപിഎമ്മിനുവേണ്ടി പ്രചാരണം നടത്തുന്നയാളുമുള്ളത്. ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് ആണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുന്നണിയായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിപിഎം നേതാക്കളായ സീതാറാം യച്ചൂരി, ബിമന്‍ ബസു, ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സിപിഐയില്‍നിന്ന് ഡി രാജ തുടങ്ങിയവര്‍ റാലിക്കെത്തി. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ വിമര്ശനമുയര്ത്തിയശേഷം അവര്‍ക്കൊപ്പം വേദിയിലെത്തുന്നത് തിരിച്ചടിയാകുമെന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്ക കണക്കിലെടുത്ത് റാലിയില്‍നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: