പുതുച്ചേരി : കേന്ദ്ര സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പ് തന്നെ ഫിഷറീസ് വകുപ്പ് ആരംഭിച്ചത് പോലും അറിയാത്ത വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആ സമയം അവധിയില്‍ ആയിരുന്നത് കൊണ്ടാകും അദ്ദേഹം ഇക്കാര്യം അറിയാതിരുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതുച്ചേരി സന്ദര്‍ശനത്തിനിടെയാണ് ഈ പ്രസ്താവന.
ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെവെച്ച് എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക വകുപ്പ് നിര്‍മിക്കാതിരുന്നതെന്ന് രാഹുല്‍ ചോദിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തേ തന്നെ രൂപം കൊടുത്തിട്ടുണ്ട്. രാഹുല്‍ ഭയ്യാ.. നിങ്ങള്‍ അന്ന് അവധിയിലായിരുന്നു. അതുകൊണ്ടാണ് അറിയാത്തത്.’ എന്നായിരുന്നു അമിത് ഷാ പ്രതികരിച്ചത്.
കഴിഞ്ഞ നാലുവര്‍ഷമായി ഒരു പാര്‍ട്ടിയുടെ ലോക്സഭയിലുളള അംഗത്തിന് കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് രൂപം നല്‍കിയത് പോലും അറിയില്ലെങ്കില്‍ പുതുച്ചേരിയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരി സന്ദര്‍ശനം നടത്തവേ മത്സ്യത്തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി രാജ്യത്ത് പ്രത്യേകം വകുപ്പില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. തുടര്‍ന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴും രാഹുല്‍ ഇത് ആവര്‍ത്തിച്ചു. ഇതിന് പിന്നാലെ തന്നെ ബിജെപി മറുപടി നല്‍കുകയും ചെയ്തിരുന്നു. 2019ല്‍ തന്നെ മോദി സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് രൂപം നല്‍കിയിട്ടുണ്ട്. രാഹുലിന് ഇത് അറിയില്ലേ എന്നും ചോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഷയത്തില്‍ രാഹുലിനെ വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഫിഷറീസ് വകുപ്പ് ഉളളതായി അറിയില്ലെന്ന പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരണം.
അതേസമയം പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായ ഒരു മന്ത്രാലയമാണ് വേണ്ടതെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്ന് രാഹുല്‍ പിന്നീട് വിശദീകരണം നല്കി ഒഴിഞ്ഞുമാറാന്‍ ശ്രമവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: