ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച ചെന്നൈയില്‍ എത്തി. ശനിയാഴ്ച ഏറെ വൈകിയായിരുന്നു അമിത് ഷാ എത്തിയത്.
ഞായറാഴ്ച രാവിലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡപ്യൂട്ടി മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തി. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് അമിത് ഷാ എന്‍ഡിഎ സഖ്യകക്ഷികളെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കാണാന്‍ എത്തുന്നത്. ഇതിനിടെ ഡിഎംകെ നേതാവ് സ്റ്റാലിനുമായി ഇടഞ്ഞു നില്ക്കുന്ന അളഗിരിയുമായും ബിജെപി ചര്‍ച്ചകള്‍ നടത്തുന്നതായി അറിയുന്നു. രജനീകാന്ത് മത്സരരംഗത്തില്ലാത്തതും കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും ശശികലയുടെ ജയില്‍ മോചനവും എന്‍ഡിഎ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളാണ്.
ഞായറാഴ്ച രാവിലെ 10.30ന് ബിജെപി പുതുച്ചേരി കോര്‍ കമ്മിറ്റി യോഗം നടന്നു. കാരൈക്കലില്‍ ആയിരുന്നു യോഗം. 11.30ന് കാരൈക്കലില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പിന്നീട് തമിഴ്നാട്ടില്‍ എത്തി വില്ലുപുരത്തെ തെയ് വനൈ അമ്മാള്‍ വിമന്‍സ് കോളെജില്‍ ബിജെപി തമിഴ്നാട് കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
അഞ്ച് മണിക്ക് ജാനകീപുരത്ത് വിജയ് സങ്കല്പ് യാത്രയില്‍ പങ്കെടുക്കും. ഏഴ് മണിക്ക് വില്ലുപുപരത്ത് ബിജെപി തമിഴ്നാട് മണ്ഡല് സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: