മലപ്പുറം: മലപ്പുറത്തെ കല്പകഞ്ചേരിയില് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മയക്കമരുന്ന് നല്കി പല രാത്രികളും പലര്‍ക്കായി കാഴ്ചവെക്കുകയും ചെയ്ത കേസില്‍ രണ്ട് മുസ്ലിം യുവാക്കള്‍ കൂടി അറസ്റ്റിലായി.
മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഫ്ലാ, മുഹമ്മദ് റഫീക്ക് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം നാലായി. ആകെ ഏഴ് പ്രതികളാണെന്ന് പറയപ്പെടുന്നു.
മുസ്ലിം ആധിപത്യമുള്ള ജില്ലയായ മലപ്പുറത്ത് നിന്നും പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഢനകഥ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ മരവിക്കുകയായിരുന്നു കേരളം. 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത് മുഹമ്മദ് അഫ്ലായും മുഹമ്മദ് റഫീക്കും. മടുത്തപ്പോള്‍ ഇരുവരും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഈ പെണ്‍കുട്ടിയെ കാഴ്ചവെക്കുകയും ചെയ്തു. ഇതിന് പെണ്‍കുട്ടിയെ ഒരുക്കിയതാകട്ടെ മയക്കമരുന്ന് തുടര്‍ച്ചയായി നല്കി അടിമയാക്കിയതിന് ശേഷം.
ഈ കേസില്‍ പ്രധാന പ്രതിയായ 30 കാരന് ഒളിവിലാണ്. പെണ്‍കുട്ടിയുടെ അച്ഛന് വിദേശത്താണ്. നല്ല സംപന്ന കുടുംബത്തിലെ ഈ കുട്ടി മലപ്പുറത്ത് അമ്മയോടും ഇളയസഹോദരനോടും ഒപ്പമാണ് കഴി്ഞ്ഞിരുന്നത്. ലോക് ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടിയാണ് അച്ഛന് ഫോണ്‍ വാങ്ങിക്കൊടുത്തത്. അതോടെ പെണ്‍കുട്ടിയുടെ കഷ്ടകാലം ആരംഭിച്ചു. ആദ്യം ഫോണില്‍ സൗഹൃദം നടിച്ചെത്തിയ മുഹമ്മദ് അഫലയും മുഹമ്മദ് റഫീക്കും കുട്ടിയുമായി ചാറ്റിംഗ് തുടങ്ങി. പിന്നെ അവളുടെ വീട്ടില്‍ വരുന്നത് പതിവായി. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു പെണ്‍കുട്ടിയുമായി ഇരുവരും അടുത്തത്.
കുറെക്കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇവര്‍ രാത്രിയില്‍ എത്തുക പതിവായി. ക്രമേണ അവര്‍ പെണ്‍കുട്ടിക്ക് മയക്കമരുന്ന് നല്കി അടിമയാക്കാന്‍ തുടങ്ങി. സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിക്ക് വേറെ വഴിയില്ലാതെ അവള് കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി. തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങളുടെ ദിവസങ്ങളായിരുന്നു പിന്നീട്. രാത്രിയില്‍ അമ്മയും ഇളയസഹോദരനും ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടില്‍ വന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ഇവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ക്രമേണ ഇവര്‍ കൂട്ടുകാരെയും അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കളേയും. ശല്ല്യം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിയായി. പിന്നീട് ധൈര്യം സംഭരിച്ച് പെണ്‍കുട്ടി ഒരു ദിവസം ബന്ധുവിനോട് തുറന്ന് പറഞ്ഞു. പിന്നീട് ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ആദ്യം കഞ്ചാവായിരുന്നു നല്‍കിയത്. പിന്നീട് ഹാഷിഷ് ഓയിലും കൊക്കെയ്നും നല്കി. ഇതുപോലുള്ള ധാരാളം ഇരകള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കരുതുന്നത്. ഇതിന് പിന്നില്‍ ഡ്രഗ് മാഫിയയുടെ കരങ്ങളുണ്ടോ എന്നും സംശയിക്കുന്നു.
പൊലീസ് പലപ്പോഴും ഇത്തരം പരാതികളില്‍ കാര്യമായി പ്രതികരിക്കാറില്ലെന്നും പരാതിയുണ്ട്. റാക്കറ്റുകള്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളെ വശീകരിച്ച് മയക്കമരുന്ന് നല്കി ലൈംഗികമായി ഉപയോഗിക്കുന്ന കേസ് മലപ്പുറം ജില്ലയില്‍ വെളിപ്പെട്ട കേസുകളില്‍ ഇതാദ്യമായിരിക്കാം. പക്ഷെ ഇത്തരം നിരവധി കേസുകള്‍ ഇവിടെയുണ്ടോ എന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംശയം. പൊലീസും ലോക്കല്‍ മാധ്യമങ്ങളും ഇതിനെതിരെ തണുപ്പന്‍ മട്ടിലാണ് പ്രതികരിക്കുന്നത്. എന്നാല്‍ ഇത് ഉത്തര്‍പ്രദേശിലാണെങ്കില്‍ മാധ്യമപ്പട ഇളകി വന്നേനെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: