കൊല്ലം: പെരുമാറ്റച്ചട്ടം മറികടക്കാന്‍ മേയറുടെ നേതൃത്വത്തില്‍ രാത്രി കോര്പറേഷന് ഓഫീസില്‍ ക്രമക്കേട്. രാത്രി വൈകി കോര്പ്പറേഷന് ഓഫീസില്‍ ക്രമക്കേട് നടത്താനുള്ള മേയറുടെ നീക്കം ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. കോര്പ്പറേഷന് ബജറ്റ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചായിരുന്നു ബിജെപി രംഗത്തെത്തിയത്. കോര്പ്പറേഷന് ഓഫീസില്‍ രാത്രിയില്‍ ഉദ്യോഗസ്ഥര്‍ തങ്ങിയാണ് ബജറ്റ് തുക തിരുത്തിയത്. വിവരം അന്വേഷിക്കാന്‍ എത്തിയ ബിജെപി കൗണ്‍സിലര്‍മാരോട് ഇറങ്ങിപോകാന്‍ ആക്രോശിച്ച് മേയര്‍ പ്രസന്ന ഏണസ്റ്റ് രംഗത്തെത്തി. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ മേയര്‍ പ്രസന്ന ഏണസ്റ്റ് ഭീഷണി മുഴക്കി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച രാത്രിയിലെ തിരക്കിട്ട രഹസ്യനീക്കം. പുതുക്കിയ ബജറ്റില്‍ വകയിരുത്തിയ പദ്ധതികള്‍ വകമാറ്റി മേയറുടെയയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരുടെയും ഡിവിഷനുകളിലേക്ക് മാറ്റാനായിരുന്നു നീക്കം. ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതികള്‍ വകമാറ്റാനുള്ള നീക്കം ഇന്നലെ പാരമ്യത്തിലെത്തുകയായിരുന്നു.
ഇതറിഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകര്‍ മേയറെ ഉപരോധിച്ചു. വന്‍പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഉള്ളിലുണ്ടായിരുന്ന മേയറെ പുറത്തിറക്കിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചു. ഓഫീസിന് പുറത്താക്കിയെങ്കിലും അവിടെതന്നെ പ്രവര്‍ത്തകര്‍ ഉപരോധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മാരായ സാംരാജ്, സി.ബി. പ്രദീഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പട്ടത്താനം വിഷ്ണു, മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, കൗണ്‍സിലര്‍മാരായ ഗിരീഷ്, ഷൈലജ, അഭിലാഷ്, കൃപ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് ഓഫീസിലേക്ക്നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: