കോട്ടയം: സുഭിക്ഷ കേരളം പദ്ധതിയില്‍ സര്‍ക്കാര്‍ കര്‍ഷക മേഖലയ്ക്ക് പ്രഖ്യാപിച്ച പദ്ധതികളില്‍ അപേക്ഷ നല്കിയവര് പണം ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടുകയാണെന്ന് ആരോപണം. തരിശുനില കൃഷി, മത്സ്യകൃഷി മൃഗസംരക്ഷണം, സമ്മിശ്രകൃഷി തുടങ്ങി വിവിധ മേഖലകളില്‍ അപേക്ഷിച്ച കര്‍ഷകരാണ് പണം കിട്ടാതെ ബുദ്ധിമുട്ടുന്നത്.
കൃഷിവകുപ്പ് അംഗീകരിച്ച അപേക്ഷകള്‍ക്ക് ധനവകുപ്പ് പണം അനുവദിക്കാത്തതു മൂലമാണ് കിട്ടാതെ വന്നതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ പണം കര്‍ഷകര്‍ക്ക് ലഭിക്കാനും സാധ്യതയില്ല. പണം പ്രതീക്ഷിച്ച് കൂടുതല്‍ കൃഷി ഇറക്കിയ കര്‍ഷകകരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: