ദുബായ് : ഇസ്രയേല്‍ കാര്ഗോഷിപ്പില് സ്ഫോടനം. മിഡില്‍ ഇസ്റ്റില്‍ വെച്ചാണ് ഷിപ്പിനുള്ളില്‍ സ്ഫോടനം ഉണ്ടായത്. യുഎസും ഇറാനും തമ്മില്തര്ക്കങ്ങള് നിലനില്‍ക്കുന്നതിനിടയിലാണ് കാര്‍ഗോയില്‍ സ്ഫോടനം നടന്നിരിക്കുന്നത്.
കാര്‍ഗോ ഷിപ്പിനുള്ളിലെ ജീവനക്കാരും മറ്റും സുരക്ഷിതര്‍ ആണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒമാന്‍ അതിര്‍ത്തിക്കുള്ളില്‍ വെച്ചാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആഴക്കടലില്‍ നിന്നും ഷിപ്പ് തൊട്ടടുത്ത പോര്‍ട്ടിലേക്ക് മാറ്റാനുള്ള നടപടികളിലാണ്. സമുദ്ര ഇന്റലിജെന്‍സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ ആക്രമണത്തിന് പിന്നില്‍ ഇറാന് ആണെന്ന് ആരോപിക്കുന്നുണ്ട്.
കാര്‍ഗോ ഷിപ്പിന് നേരേയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന് ആണെന്ന് ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും ആരോപിക്കുന്നുണ്ട്. ട്രംപ് ഭരണകൂടം അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇറാന്- യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തോടെ ബൈഡന് ഭരണകൂടവും പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. ബൈഡന് അധികാരത്തില്‍ എത്തിയതിന് ശേഷമുണ്ടാകുന്ന ആദ്യ സൈനിക നടപടി ഇറാനെതിരെയാകുമോയെന്നും ചോദ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: