കൊച്ചി: ഉത്തര്‍പ്രദേശില്‍ പിടിയിലായ മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ഇവരുടെ പന്തളത്തെയും കോഴിക്കോട്ടെയും വീടുകളിലാണ് ഉത്തര്‍പ്രദേശ് പൊലീസ് റെയ്ഡ് നടത്തിയത്.
ഉത്തര്‍പ്രദേശില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശി അന്‍സാര്‍ ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ് ഖാന് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. കേരള പൊലീസിന്റെ സഹായത്തോടെ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു യുപി പൊലീസിന്റെ ലക്ഷ്യം.
അന്‍സാറിന്റെ പന്തളം ചെരിക്കലുള്ള വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു റെയ്ഡെങ്കില്‍ കോഴിക്കോട് ഫിറോസ് ഖാന്റെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു റെയ്ഡ്. ബസന്ത് പഞ്ചമി ദിനത്തില്‍ നേതാക്കളെ ഉള്‍പ്പെടെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതി എന്നറിയുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്തതിന്റെ 12 റെയില്‍വേ ടിക്കറ്റുകളും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു.
യുപിയിലെ ചില പ്രദേശങ്ങളിലെ യുവാക്കളെ പോപ്പുലര്‍ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് യുപി പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ ഇവര്‍ സംഘടനാ പ്രവര്‍ത്തനത്തിന് പോയതാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: