ന്യൂദല്‍ഹി: തമിഴ്നാട്ടിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഏപ്രില്‍ 6നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ് നടക്കുക.
വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് രണ്ടിനായിരിക്കും. തമിഴ്നാട്ടില്‍ 234 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ മുന്നണിയും ബിജെപി- എഐഎഡിഎംകെ മുന്നണിയും തമ്മിലാണ് പ്രധാനമായും മാറ്റുരയ്ക്കുക. ജയില്‍വാസം കഴിഞ്ഞെത്തിയ ശശികല ബിജെപി- എഐഎഡിഎംകെ മുന്നണിയുടെ ഭാഗമായിരിക്കുമെന്നാണ് കരുതുന്നത്.
പുതുച്ചേരിയില്‍ നാരായണസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ വിമത പ്രശ്നങ്ങളാല്‍ താഴെ വീണ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഇവിടെ 30 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ ആറിനാണ്. മെയ് രണ്ടിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: