തിരുവനന്തപുരം: 1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി സംവിധായകന് അലി അക്ബര്‍ ഒരുക്കുന്ന ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടുന്നത് നടന് തലൈവാസല്‍ വിജയ്. എന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ഒരു സിനിമയാണിത്. നിങ്ങളുടെ എല്ലാവരുടെയും സഹായ സഹകരണം ആവശ്യമാണ്. കാരണം ഇത് നിങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം കൊണ്ട് നിര്‍മ്മിക്കുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ അലിയും, ക്യാമറാ മാനും, ഞാനും എല്ലാവരും ഈ സിനിമയെ മികച്ചതാക്കാന്‍ ശ്രമിക്കുന്നുണ്ട്. നല്ലൊരു സിനിമയാണ് 1921 പുഴ മുതല്‍ പുഴ വരെ. ‘ചിത്രീകരണത്തിനിടെ എടുത്ത ഫേസ്ബുക്ക് ലൈവിലാണ് തലൈവാസല്‍ വിജയ് ഇതറിയിച്ചത്.
വയനാട്ടിലാണ് നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. 30 ദിവസം നീണ്ടതാണ് വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമക്ക് വേണ്ട പൈസ താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേക്ക് കൊടുക്കുന്നത് പോലെ കരുതണമെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: