മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം ഉയര്‍ത്തി യുഎസ് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 2021-22 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) 13.7 ശതമാനം വളര്‍ച്ചയിലെത്തുമെന്ന് മൂഡീസ് റിപ്പോര്‍ട്ട് പറയുന്നു.
അതേ സമയം സാമ്പത്തിക കമ്മി ജിഡിപിയുടെ 12 ശതമാനം വരെയാകുമെന്ന ആശങ്കകളും മൂഡീസ് പങ്കുവെക്കുന്നു.
കോവിഡ് വാക്സിന് വിതരണം തുടങ്ങിയതോടെ വിപണി സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാങ് അഭിപ്രായപ്പെട്ടു. ഇത് വിപണിയിലെ ആത്മവിശ്വാസം ഉയര്‍ത്തി. വളര്‍ച്ചാ അനുമാനം ഉയര്‍ത്താന്‍ ഇതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ശനമായ ലോക്ഡൗണുകള്‍ നീക്കിയ ശേഷം ഇന്ത്യയുടെ സ്മ്പദ്ഘടന സമര്‍ത്ഥമായ തിരിച്ചുവരവാണ് നടത്തിയത്. ജൂണ്‍ ഉള്‍പ്പെട്ട സാമ്പത്തിക പാദത്തില്‍ 23.9 ശതമാനം ഇടിവാണുണ്ടായത്. എന്നാല്‍ ഇക്കുറി മൂന്നോ നാലോ സാമ്പത്തികപാദത്തിലെത്തുന്നതോടെ സമ്പദ്ഘടന മെച്ചപ്പെട്ട നിലയില്‍ എത്തുമെന്ന് പറയപ്പെടുന്നു.
2020-21 സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം ഇടിവാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഇത് 10.6 ശതമാനം വരെ ആകുമെന്നാണ് നേരത്തെ മൂഡീസ് പ്രവചിച്ചിരുന്നത്. ഇന്ത്യയിലെ സാമ്പത്തികമാന്ദ്യം അവസാനിച്ചെന്നും മൂഡീസിന്റെ ഇന്ത്യയിലെ അംഗീകൃത ഏജന്‍സിയായ ഇക്രയുടെ മുഖ്യ സാമ്പത്തികവിദഗ്ധ അതിഥി നായര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: