തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്ന് യുഎസ് കമ്പനി ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് ഇതുസംബന്ധിച്ച നിര്‍ദ്ദേശം കെഎസ്ഐഡിസിക്ക് നല്കി.
ഇഎംസിസിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയും ഇത് വിവാദത്തില്‍ ആവുകയും ചെയ്തതോടെ പ്രാഥമിക കരാറില്‍ ഒപ്പുവെച്ചത് മാത്രമാണെന്നും അല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്ഐഡിസി നല്കിയ വിശദീകരണം നല്‍കിയത്. അതിനിടെ ഇഎംസിസിയുമായി ഉള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന്‍ കെഎസ്ഐഡിസിക്ക് വ്യവസായ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രവും ട്രോളറുകള്‍ ഉണ്ടാക്കാന്‍ കെഎസ്ഐഎന്‍എലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രവും കഴിഞ്ഞ ദിവസം റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: