ന്യൂദല്‍ഹി: പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരേ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിനു ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ കനത്ത തിരിച്ചടി നല്‍കിയിട്ട് ഇന്ന് രണ്ടുവര്‍ഷം. ബാലകോട്ട് വ്യോമാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായിം ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) അസാധാരണമായ ധൈര്യത്തിനും പോരാട്ടവീര്യത്തിനും അഭിവാദ്യം അര്‍പ്പിച്ചു.
ബാലകോട്ട് വ്യാമാക്രമണത്തിന്റെ വാര്‍ഷികത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ അസാധാരണമായ ധൈര്യത്തിനും ഉത്സാഹത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു. ബാലകോട്ട് വിജയം തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ ശക്തമായ ഇച്ഛാശക്തി പ്രകടമാക്കുന്നു. ഇന്ത്യയെ സുരക്ഷിതവും ഇന്ത്യക്കാരെ സുരക്ഷിതരായും സൂക്ഷിക്കുന്ന നമ്മുടെ സായുധ സേനയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഇന്ത്യയും സൈനികരും സുരക്ഷിതരാണെന്ന് അമിത് ഷാ. പുല്‍വാമ ഭീകരാക്രമണത്തിന് തിരച്ചടി നല്‍കിയതിലൂടെ രണ്ടുവര്‍ഷം മുന്‍പുള്ള ഈ ദിനം ഭീകരതയ്ക്കെതിരായ ഇന്ത്യന്‍ വ്യോമസേനയുടേയും ഇന്ത്യയുടേയും നിലപാട് വ്യക്തമാക്കിയ ദിനം കൂടിയാണെന്ന് അമിത് ഷാ. 2019 ഫെബ്രുവരി 26 പുലര്‍ച്ചെയാണ് ബലാക്കോട്ടിലെ ഭീകരക്യാംപുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: