ആലപ്പുഴ: വയലാറില്‍ ആര്‍എസ്എസ് നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദു ആര്. കൃഷ്ണയെ മതഭീകരവാദ സംഘടനയായ എസ്എഡിപിഐക്കാര്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധം ഇരമ്പി. മതഭീകരവാദികള്‍ക്കും, അവര്‍ക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന ഭരണകൂടത്തിനും എതിരായ താക്കീതായി മറി പകല്‍ ഹര്‍ത്താല്‍. ബിജെപിയും, വിവിധ ഹൈന്ദവ സംഘടനകളുംആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനം ഏറ്റെടുത്തു.
പിഎസ്സി പരീക്ഷ നടക്കുന്നതിന് കണക്കിലെടുത്ത് വാഹനങ്ങള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പൊതു, സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും, ബാങ്കുകളിലും ഹാജര്‍നില തീരെ കുറവായിരകുന്നു. തൊഴിലുറപ്പ് തൊഴിലാളികളും പണിമുടക്കി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളില്‍ എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍ കടകള്‍ തുറന്ന് ബോധപൂര്‍വം പ്രകോപനത്തിന് ശ്രമിച്ചു.
ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും അതുവഴി മതഭീകരത വളര്‍ത്താനും ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വയലാറില്‍ നടന്നതെന്ന് വ്യക്തമായി. പോലീസിന്റെ വീഴ്ചയും ചര്‍ച്ചചെയ്യപ്പെട്ടു. മാരകായുധങ്ങളുമായി തീവ്രവാദികള്‍ പ്രദേശത്ത് തമ്പടിച്ചിട്ടും നടപടിയെടുക്കാന്‍ പോലീസിന് സാധിക്കാതിരുന്നതാണ് കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്ന യുവാവിന്റെ അരുംകൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: