തിരുവനന്തപുരം: സാംസ്കാരിക നവോത്ഥാനവും, ആത്മീയ പുനരുജ്ജീവനവും കൊണ്ടു വന്ന മഹാന്മാരായ ബൗദ്ധികവ്യക്തിത്വങ്ങളുടെ സമ്പന്നമായ പൈതൃകമുള്ള കേരളത്തിന്റെ വിശിഷ്ട വ്യക്തിത്വങ്ങളില്‍ മുന്നിലാണ് പി പരമേശ്വരന്‍ജിയുടെ സ്ഥാനം എന്നതില്‍ തര്‍ക്കമില്ലന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു . തന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റ് ബൗദ്ധിക ഇടപെടലുകളിലൂടെയും പരമേശ്വരന്‍ജി കേരളത്തിന്റെ ബൗദ്ധിക സംവാദങ്ങളുടെ ഭാവവും, ഗതിയും മാറ്റി. ജീവിത ലക്ഷ്യമായി കൊണ്ടു നടന്ന ദേശീയത എന്ന ദൗത്യം ജനങ്ങളിലെത്തിക്കാന്‍ അക്ഷീണം യത്നിച്ചു. ഒന്നാമത് പി പരമേശ്വരന് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു വെങ്കയ്യ നായിഡു.
എട്ടാം നൂറ്റാണ്ടില്‍ ജഗദ്ഗുരു ആദി ശങ്കരാചാര്യ അദ്ദേഹത്തിന്റെ അദ്വൈത വേദാന്തമെന്ന തത്വചിന്തയിലൂടെ വിവിധങ്ങളായ ചിന്താധാരകളേയും ജീവിത രീതികളേയും സമന്വയിപ്പിച്ചു. നമ്മുടെ ബൗദ്ധിക പാരമ്പര്യത്തില്‍ വിസ്മരിക്കപ്പെട്ട് കിടന്ന ഗീതയെ അദ്വൈതത്തിന്റെ പശ്ചാത്തലത്തില്‍ മികച്ച വ്യാഖ്യാനം നല്കി ശ്രീ ശങ്കരാചാര്യ പുനരുജ്ജീവിപ്പിച്ചു.
പിന്നീട് രാമാനുജ, മാധ്വ തുടങ്ങിയ ആചാര്യന്മാര് അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ശ്രേണിയിലേക്ക് വന്നു. വിജയനഗര സാമ്രാജ്യം സ്ഥാപിച്ച ഭരണകര്‍ത്താക്കളായ ഹരിഹര, ബുക്ക രായ എന്നിവര്‍ ശൃംഗേരി മഠവുമായി ബന്ധമുള്ള വിദ്യാരണ്യ മുനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. അടുത്ത കാലത്ത് ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി രംഗനാഥാനന്ദയും ചിന്മയ മിഷനിലെ സ്വാമി ചിന്മയാനന്ദയും ഇന്ത്യയുടെ ആത്മീയതയുടേയും സംസ്കാരത്തിന്റേയും പ്രതിപുരുഷന്മാരായി. മാതാ അമൃതാനന്ദമയിയും അതേ പാതയിലാണ് നീങ്ങുന്നത്.
ആധുനിക കേരളത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ അദ്വൈത ചിന്താധാര ബൗദ്ധിക-സാമൂഹ്യ പരിഷ്കരണ രംഗങ്ങളില്‍ പ്രചോദനമേകി്. തന്റെ പ്രഭാഷണ-സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രീനാരായണ ഗുരു അദ്വൈതത്തെ പ്രചോദനത്തിന്റെയും പ്രഭാഷണത്തിന്റെയും ശക്തിയായി മാറ്റി. ശ്രീനാരായണ ഗുരു ഇല്ലായിരുന്നെങ്കില്‍ കേരളം സാമൂഹ്യ-ബൗദ്ധിക പതനത്തിന്റെ അന്ധകാരത്തില്‍ മുങ്ങി പോയേനെ. ”ശ്രീ നാരായണ ഗുരു- നവോത്ഥാനത്തിന്റെ പ്രവാചകന്” എന്ന തന്റെ പുസ്തകത്തില്‍ പരമേശ്വരന്‍ജി ശ്രീ നാരായണ ഗുരുവിന്റെ അധ്യാപനത്തേയും ജീവിതത്തേയും ശരിയായ വീക്ഷണത്തില്‍ അവതരിപ്പിച്ചു. ആധുനിക ലോകത്ത് സമാധാന പൂര്‍ണമായ സാംസ്കാരിക പരിവര്‍ത്തനത്തിന് വെളിച്ചം തെളിച്ച, നമ്മുടെ സന്യാസിവര്യന്മാരുടെ പൈതൃകം വഹിക്കുന്ന വ്യക്തിയായി ഗുരുവിനെ ഈ പുസ്തകം എടുത്തുകാട്ടുന്നു. കാലങ്ങളായി നേരിടേണ്ടി വന്ന വിധിവൈപരീത്യങ്ങള്‍ക്കിടയിലും ഇന്ത്യ ശാശ്വതമായൊരു രാഷ്ട്രമായി അല്ലെങ്കില്‍ സംസ്കാരിക നാഗരികതയായി നിലകൊള്ളുന്നത് ഈ സാംസ്കാരിക പാരമ്പര്യത്തിന്റെ കരുത്തുറ്റ പശ്ചാത്തലത്തിലാണ്.
കേരളത്തിലെയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെയും സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന സമഗ്രമായ ഒരു ജീവിതശാസ്ത്രമായി പരമേശ്വരന് ജി ഗീതയെ ജനപ്രിയമാക്കി. ഇതിനായി അദ്ദേഹം നിരവധി സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തില്‍ സ്വാധ്യായ സമിതികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്കൃതം, യോഗ, ഗീതാ പഠനം എന്നിവ സംയോജിപ്പിക്കുന്നതിന്ന് ശ്രമിക്കുകയും അതിനു വേണ്ടി സംയോഗി എന്നൊരു പുതിയ പദം ഉപയോഗിക്കുകയും ചെയ്തു. കേരളം അഭിമുഖീകരിക്കുന്ന വികസനപ്രശ്നങ്ങള്‍, സാമൂഹിക സാംസ്കാരിക പ്രശ്നങ്ങള്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നതിനും പരമേശ്വരന്‍ജി വിവിധ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്, ശ്രീ അരബിന്ദോ, ശ്രീ നാരായണ ഗുരു, പണ്ഡിറ്റ് ദീന് ദയാല്‍ ഉപാധ്യായ തുടങ്ങിയവരുടെ ചിന്തകളെയും പഠനങ്ങളേയും യുവാക്കളില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച കേരളത്തിലെ രാമായണ മാസാചരണം പുനരുജ്ജീവിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: