തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ വിജയത്തിനായി ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം. ബൂത്ത് തലങ്ങള്‍ കേന്ദ്രീകരിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പ്രചാരണങ്ങളുടെ ഭാഗമായി ചുമരെഴുത്തുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഗ്രാമ-നഗര ഭേദമില്ലാതെ ഇതിനകം ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിരന്നുകഴിഞ്ഞിട്ടുണ്ട്. വിജയയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള പ്രചാരണവും നടക്കുന്നു. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് വിജയയാത്രയ്ക്ക് ലഭിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. വിജയയാത്രയുടെ വിജയത്തിനായി ജില്ലയില്‍ ബിജെപി ബൂത്ത് തലത്തില്‍ ഇന്നലെ പതാക ദിനം ആചരിച്ചു. യാത്രയുടെ സ്വീകരണ സ്ഥലങ്ങളിലും യാത്ര കടന്നു പോവുന്ന വഴികളിലും കൊടി തോരണങ്ങള്‍ കൊണ്ട് വിപുലമായ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്.
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ വിളംബര ജാഥകളും സംഘടിപ്പിച്ചു വരുന്നു. എല്ലാ സ്ഥലങ്ങളിലും വിളംബര ജാഥകളിലെ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതിലും എറെ കൂടുതലാണ്. പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് വിളംബര ജാഥകള്‍.
വിജയ യാത്ര 27നാണ് ജില്ലയിലെത്തുന്നത്. കാലത്ത് 10.30ന് ആദ്യ സ്വീകരണം ചേലക്കര ടൗണിലാണ്. ഉച്ചയ്ക്ക് 12ന് ചൂണ്ടല്‍ സെന്റര്‍, വൈകിട്ട് 3.30ന് ചേര്‍പ്പ് മഹാത്മ ഗ്രൗണ്ട്, 4.30ന് ആമ്പല്ലൂര്‍, 5.30ന് ഇരിഞ്ഞാലക്കുട ടൗണ്‍ അങ്കണം, തുടര്‍ന്ന് 6.30ന് സമാപന സ്വീകരണ സമ്മേളനം കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലും നടക്കും. യാത്രാ വിജയത്തിനായി സ്വീകരണ സ്ഥലങ്ങളില്‍ വിപുലമായ സ്വാഗതസംഘങ്ങള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. സ്വാഗതസംഘം ഓഫീസുകളും തുറന്നിട്ടുണ്ട്. ജില്ലയില്‍ 600ല്‍ പരം കേന്ദ്രങ്ങളില്‍ തയ്യാറെടുപ്പ് യോഗം പൂര്ത്തിയായതായി് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: