പാലാ: അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിച്ചത് സുകൃതമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. പാലാ കൊട്ടാരമറ്റം ബസ്റ്റാന്‍ന്റില്‍ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെയും കെ.എം മാണി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിമ നിര്‍മ്മിച്ചത്. ഇടുക്കി സ്വദേശികളായ ഷിജോ ജോണും, ലൈജു ജെയിംസുമാണ് പ്രതിമയുടെ ശില്‍പ്പികള്‍.
ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ നിരവധി സമരം ചെയ്ത വ്യക്തയാണ് നിലവിലെ സ്പീക്കറായി ശ്രീരാമകൃഷ്ണന്. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാനെത്തിയ മാണിയെ തടയുകയും അദേഹം ബജറ്റ് പ്രസംഗം വായിക്കുന്നതിനിടെ സ്പീക്കറുടെ ഡയസ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സിപിഎം എംഎല്‍എയായ ശ്രീരാമകൃഷ്ണനും സംഘവും തകര്‍ത്തിരുന്നു. ഈ കേസിന്റെ വിചാരണ വഞ്ചിയൂര്‍ കേടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: