തിരുവനന്തപുരം: യുഎസ്ടി പ്രമുഖ ഐ ടി ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ ആഭ്രയുടെ കണ്‍സള്‍ട്ടിങ്ങ്, ഇംപ്ലിമെന്റേഷന്‍, എക്സ്റ്റന്‍ഷന്‍, ഇന്റഗ്രേഷന്‍ സേവനങ്ങളും സര്‍വീസ് നൗ സേവനങ്ങളും എറ്റെടുത്തു. ക്ലൗഡ് നിക്ഷേപങ്ങളില്‍നിന്ന് പരമാവധി മൂല്യം കൈവരിക്കും വിധത്തില്‍ സാസ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിലാണ് ആഭ്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഏറ്റെടുക്കല്‍ ധാരണ പ്രകാരം ആഭ്ര സിഇഒ യും മാനേജിങ്ങ് പാര്‍ട്ണറുമായ കൈലാഷ് അറ്റല്‍ യുഎസ്ടി യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. സര്‍വീസ് നൗ സോഫ്റ്റ് വെയര്‍, വര്‍ക്ക്ഡേ, കൂപ്പ പ്ലാറ്റ്ഫോം സേവനങ്ങള്‍ ഉള്‍പ്പെടെ സാസ് പ്രാക്ടീസസ് ഇന്‍ക്യുബേഷന്റെയും മെച്യൂരിറ്റി സംരംഭങ്ങളുടെയും നേതൃത്വം അദ്ദേഹത്തിനായിരിക്കും.
യുഎസ്ടി യുമായും മറ്റു ഉപയോക്താക്കളുമായും യോജിച്ച് പ്രവര്‍ത്തിക്കാനും സാസ് സൊല്യൂഷനുകളിലൂടെ അവയ്ക്ക് പരമാവധി മൂല്യം പകര്‍ന്നു നല്‍കാനുമുളള അവസരത്തെ പ്രതീക്ഷാപൂര്‍വമാണ് നോക്കിക്കാണുന്നതെന്ന് ആഭ്ര സിഇഒ യും മാനേജിങ്ങ് പാര്‍ട്ണറുമായ കൈലാഷ് അറ്റല്‍ അഭിപ്രായപ്പെട്ടു. ഉപകരണങ്ങളും ഇന്നൊവേഷനും കൊണ്ടുവന്നും പുതിയ മേഖലകള്‍ താണ്ടാനുള്ള ധൈര്യം പകര്‍ന്നു നല്‍കിയും സാങ്കേതികവിദ്യയുടെ കരുത്തില്‍ മുന്നേറാനുള്ള ആവേശത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: