കൊളംബോ: 13.5 ദശലക്ഷം ഓക്സ്ഫോര്‍ഡ്-അസ്ട്ര സെനക വാകിനുകള്‍ക്ക് ഓര്‍ഡര്‍ നല്കി ശ്രീലങ്ക. ഇന്ത്യ സൗജന്യമായി നല്കിയ അഞ്ചുലക്ഷം ഡോസുകള്‍ക്ക് പുറമേയാണിത്. കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തില്‍ ചൈനയുടെ വാക്സിനുകള്‍ ഉപയോഗിച്ചേക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ചൈനയുടെയും റഷ്യയുടെയും വാക്സിനുകള്‍ തയ്യാറല്ലത്തതിനാല്‍ രണ്ടാം ഘട്ടത്തില്‍ അസ്ട്രാ സെനക വാക്സിനുമായി മാത്രം മുന്നോട്ടുപോകാനാണ് സാധ്യതയെന്നാണ് പ്ലാന്റേഷന്‍സ് മന്ത്രികൂടിയായ രമേശ് പതിരന പ്രതികരിച്ചത്.
മൂന്നാം ഘട്ട പരീക്ഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ചൈനീസ് വാക്സിന് ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ട വാക്സിനേഷനായി സര്‍ക്കാര്‍ ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അസ്ട്രാസെനകയുടെ 10 ദശലക്ഷം ഡോസുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 52.5 ദശലക്ഷം യുഎസ് ഡോളറാണ് ഇതിനായി മുടക്കുന്നത്. കൂടാതെ കോവാക്സ് പദ്ധതിവഴി 3.5 ദശലക്ഷം ഡോസുകള്‍ യുകെയിലെ അസ്ട്രസെനക ഇന്‍സ്റ്റിറ്റ്യൂട്ടിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ സൗജന്യമായി നല്കിയ അഞ്ചുലക്ഷം അസ്ട്രാസെനക വാക്സിനുകള്‍ ഉപയോഗിച്ചാണ് ജനുവരി അവസാനം ശ്രീലങ്ക പ്രതിരോധ കുത്തിവയ്പിന് തുടക്കമിട്ടത്. ‘അയല്‍ക്കാര്‍ ആദ്യം’ എന്ന ഇന്ത്യയുടെ നയത്തിന് കീഴിലായിരുന്നു കോവിഷീല്‍ഡ് വാക്സിനുകള്‍ ലങ്കയ്ക്ക് നല്‍കിയത്. പിന്നാലെ ഇന്ത്യയുടെ വിശാല മനസ്കതയ്ക്ക് നന്ദി അറിയിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്സ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: