ഏറ്റുമാനൂര്‍: ഭക്തിയുടെ നിറവില്‍ ഏറ്റുമാനൂരപ്പന് ആറാട്ട്. ഇന്നലെ ആറാട്ട് ദര്‍ശിക്കാനും അനുബന്ധചടങ്ങുകള്ക്കുമായി ആയിരങ്ങളാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എത്തിയത്. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാണ് ആറാട്ടിനായി പേരൂര്‍ പൂവത്തുംമൂട് കടവിലേക്കു പുറപ്പെട്ടത്.
അകമ്പടി ആനകള്‍ ഇല്ലാതെ ഒരു ആനപ്പുറത്ത് വലിയ തിടമ്പ് എടുത്താണ് ആറാട്ടിന് പുറപ്പെട്ടത്. കോവിഡ് സാഹചര്യത്തില്‍ ആറാട്ടെഴുന്നെള്ളപ്പിന് ഒരു ആനക്ക് മാത്രമാണ് അനുവാദം ലഭിച്ചിരുന്നത്. ഏഴു മണിയോടെ പേരൂര്‍ കാവിലെത്തി, പേരൂര്കാവിലെത്തിയ ഭഗവാനെ നിറവിയും നിലവിളക്കും ഒരുക്കി സ്വീകരിച്ചു.
പേരൂര്കാവിലമ്മക്ക് പട്ടും പണക്കിഴിയും നല്കി പൂവത്തുംമൂടുകടവിലെത്തി ആറാടിയ ശേഷം തിരിച്ച് ചാലക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രല് ഇറക്കി പൂജ നടത്തി. തിരിച്ച് പേരൂര്‍ ജംഗ്ഷനിലെ ആറാട്ടെതിരേല്പ്പു മണ്ഡപത്തില്‍ ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ സ്വീകരിച്ച്, 12 മണിക്കു മുമ്പ് കൊടിയിറക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ 5 വരെ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ തിടമ്പ് എഴുന്നള്ളിച്ചു ഇതിനു മുന്പില് പറവെയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: