തിരുവനന്തപുരം:മെട്രോ റെയില്‍ പദ്ധതിയുടെ തലച്ചോറായിരുന്ന എലാട്ടുവളപ്പില്‍ ശ്രീധരന് എന്ന മെട്രോമാന് ഇപ്പോള്‍ ബിജെപിയുടെ കേരള യുണിറ്റില്‍ അംഗമാണ്. പത്മശ്രീയും പത്മഭൂഷണും ലഭിച്ച ശ്രീധരന് ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസറാണ്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ (ഡിഎംആര്‍സി) നിന്നും രാജിവെച്ചപ്പോഴാണ് പുതിയ പദവി ഏറ്റെടുത്തത്. ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയുടെ നഗര ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച മഹാനായ വ്യക്തിയാണ്.
എന്നാല്‍ ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതോടെ കമ്മ്യൂണിസ്റ്റുകളും ലിബറലുകളും രാജ്യത്തിനും മെട്രോ റെയില്‍ പദ്ധതിക്ക്ും അദ്ദേഹം നല്കിയ വിലപ്പെട്ട സംഭാവനകളെ അവഗണിച്ചു. പല രീതിയിലും അദ്ദേഹത്തെ കടന്നാക്രമിക്കുന്നതില്‍ ഈ ലിബറലുകള്‍ തമ്മില്‍ മത്സരമാണ്.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. വരുണിന് ഒറ്റ ദിവസംകൊണ്ട് ശ്രീധരന് വെറും ഉന്നതകുലജാതിയില്‍പ്പെട്ട ഹിന്ദു അങ്കിളായി. ശ്രീധരന് പ്രായാധിക്യം കൊണ്ട് എല്ലാം തെറ്റിദ്ധരിക്കുന്ന വ്യക്തിയാണെന്നും വരുണ്‍ കളിയാക്കുന്നു. ശ്രീധരന് ഒരു സങ്കുചിതമനസ്ഥനും അന്യാഭിപ്രായവിരോധിയാണെന്നും ഡോ. വരുണിന്റെ ട്വീറ്റില്‍ പറയുന്നു. ശ്രീധരന് ഭാരതത്തെ റോഡുകളും തീവണ്ടികളുമായാണ് കാണുന്നതെന്നും അത് ദശലക്ഷക്കണക്കിന് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള ഒരു രാജ്യമായി അദ്ദേഹം കാണുന്നില്ലെന്നതുമാണ് ഡോ. വരുണിന്റെ മറ്റൊരു പരാതി. എന്തായാലും സംഗതി വിവാദമായതോടെ ഡോ. വരുണ്‍ തന്റെ ട്വീറ്റ് പിന്‍വലിച്ചു.
ഡോ. വരുണിന്റെ ഈ ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. രോഗികളുടെ ചികിത്സിക്കുന്ന ഡോക്ടറായ വരുണ്‍ രോഗത്തിന് മരുന്ന് കുറിക്കും മുമ്പ് രോഗികളുടെ ജാതി ചോദിക്കുന്ന വ്യക്തിയാണോ എന്നതായിരുന്നു ചിലരുടെ മറുചോദ്യം.
സമ്രാട്ട് എന്ന അക്കൗണ്ടില്‍ മറ്റൊരാള്‍ പ്രതികരിച്ചത് ദല്‍ഹി മെട്രോ ഇ. ശ്രീധരന്റെ സങ്കല്പമല്ല, അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ജപ്പാന്‍കാര്‍ക്ക് നല്‍കണമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ശ്രീധരന്റെ നേതൃത്വത്തിലാണ് ദല്‍ഹി മെട്രോ പൂര്‍ത്തിയാക്കേണ്ട സമയത്തിന് മൂന്ന് മാസം മുമ്പ് തന്നെ പണി പൂര്‍ത്തീകരിച്ചത്.
ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമാണ് ശ്രീധരന് തന്റെ ആര്‍എസ്എസുമായുള്ള ദശകങ്ങള്‍ പഴക്കമുള്ള ബന്ധം തുറന്ന് പറഞ്ഞത്. സ്കൂള്‍ നാളുകള്‍ മുതലേ താന്‍ സ്വയം സേവകനാണെന്നാണ് ശ്രീധരന് പറഞ്ഞത്. സംഘമാണ് തന്റെ ജീവിതമൂല്യങ്ങള്‍ വാര്‍ത്തെടുത്തതെന്നും ശ്രീധരന് പറയുന്നു. ബിജെപിയില്‍ ചേരാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല, നല്ലതുപോലെ ചിന്തിച്ചതിന് ശേഷം എടുത്തതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ശ്രീധരന്റെ പ്രായത്തെ കളിയാക്കിക്കൊണ്ട് തമിഴ് നടന് സിദ്ധാര്‍ത്ഥ് നടത്തിയ ട്വീറ്റും ഏറെ അമ്പരപ്പോടെയാണ് കേരളം കേട്ടത്. ശ്രീധരന് മുഖ്യമന്ത്രിയാകാന്‍ ബിജെപിയില്‍ ചേര്‍്ന്നു എന്നാണ് സിദ്ധാര്‍ത്ഥിന്റെ ഒരു പരിഹാസം. അദ്ദേഹം അല്പം നേരത്തെയായിപ്പോയി, 10-15 വര്‍ഷം കഴിഞ്ഞിട്ടുപോരെ, ഇപ്പോള്‍ 88 അല്ലേ ആയുള്ളൂ എന്നായിരുന്നു മറ്റൊരു പരിഹാസം. ശ്രീധരന്റെ പ്രായാധിക്യത്തിനിട്ട് ഒരു കുത്ത്.
കെ. കരുണാനിധിയുടെ നാട്ടില്‍ നിന്നുള്ള സിനിമക്കാരനാണ് സിദ്ധാര്‍ത്ഥ്. 94ാം വയസ്സില്‍ മരിക്കുന്നതുവരെ കരുണാനിധി സജീവരാഷ്ട്രീയനേതാവായിരുന്നു. അദ്ദേഹമായിരുന്നു അതുവരെയും ഡിഎംകെയുടെ കരുക്കള്‍ നീക്കിയത്. മുഖ്യമന്ത്രിക്കസേരയില്‍ അവസാനമായി 2011ല്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 87 വയസ്സായിരുന്നു. കരുണാനിധിയ്ക്കെതിരെ സിദ്ധാര്‍ത്ഥ് ഇങ്ങിനെ ഒരു ട്വീറ്റ് ചെയ്താല്‍ പിന്നെ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കലൈഞ്ജരുടെ ക്രുദ്ധരായ അനുയായികളില്‍ നിന്നും രക്ഷപ്പെടാന്‍ പിന്നെ സിദ്ധാര്‍ത്ഥ് തമിഴകത്ത് നിന്നും ഓടിരക്ഷപ്പെടുന്നതായിരിക്കും നല്ലത്.
കേരളത്തെയും പുരോഗമനമനസ്സാക്ഷിയെയും മുറിവേല്‍പ്പിക്കുന്നതായി സിദ്ധാര്‍ത്ഥിന്റെ ഈ പരിഹാസം. പക്ഷെ ഹിന്ദുവിരുദ്ധത തലക്കടിച്ച മലയാളിക്ക് അതൊന്നും പ്രശ്നമേയല്ല. ഇപ്പോഴും തെളിഞ്ഞ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശ്രീധരന്. ദിവസം 20 മണിക്കൂറിലധികം അദ്ദേഹം പണിയെടുക്കുന്നു.
ദല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) ഏറണാകുളം നോര്‍ത്ത്, പച്ചാളം, ഇടപ്പള്ളി, കോഴിക്കോട് പന്ന്യങ്കര എന്നിവിടങ്ങളില്‍ ഫ്ളൈ ഓവറുകള്‍ നിര്‍മ്മിച്ചതിന് ശേഷം ബാക്കി വന്ന 20 കോടി രൂപയില്‍ നിന്നാണ് പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിച്ചത്. ഈ തുക ഡിഎംആര്‍സി കേരള സര്‍ക്കാരിന് നല്‍കുകയായിരുന്നു. പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഫണ്ടിനെക്കുറിച്ച് ആശങ്കയുണ്ടായപ്പോള്‍ ശ്രീധരന് തന്നെയാണ് സര്‍ക്കാരിനോട് ഡിഎംആര്‍സി അക്കൗണ്ടില്‍ ബാക്കികിടക്കുന്ന തുക നല്‍കാമെന്ന് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. മരാമത്ത് പണികള്‍ ഏറ്റെടുത്ത് എസ്റ്റിമേറ്റ് തുകയുടെ നൂറും ഇരുനൂറും ഇരട്ടി വാങ്ങുന്ന കാലത്താണ്, എസ്റ്റിമേറ്റ് തുകയില്‍ നിന്നും ഫ്ളൈ ഓവറുകള്‍ നിര്‍മ്മിച്ചതിന് ശേഷം ബാക്കി വന്ന തുകകൊണ്ട് പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിച്ചത് എന്നത് മലയാളികള്‍ക്ക് എന്നും അഭിമാനിക്കാവുന്ന ഓര്‍മ്മയാണ്.
കേരളത്തെ മെച്ചപ്പെടുത്തണം, കൂടുതല്‍ വികസനം കൊണ്ടുവരണം എന്ന ഒറ്റലക്ഷ്യമേയുള്ളൂ ശ്രീധരന്റെ മനസ്സില്‍. അതിന് അദ്ദേഹത്തിന്റെ ഉന്നത ജാതിയെ കുറ്റപ്പെടുത്തിയുള്ള വിമര്‍ശനം എത്ര തരംതാണതാണ്. കേരളത്തിലെ മലയാളികളുടെ മനസ്സ് കമ്മ്യൂണിസവും ബിജെപി വിരുദ്ധതയും ഹൈന്ദവവിരോധവും കൊണ്ട് ഭ്രാന്തമായി മാറിയിരിക്കുന്നു.
അനാഥരായ, പാവങ്ങളായ കുട്ടികളില്‍ പലരുടെയും ഉന്നതവിദ്യാഭ്യാസച്ചെലവ് സ്വന്തം പോക്കറ്റില്‍ നിന്നും ആരുമറിയാതെ നല്കിയ വ്യക്തിയാണ്. ഇപ്പോഴും ഇന്ത്യയില്‍ പലയിടത്തും ഡോക്ടര്മാരായും എഞ്ചിനീയര്മാരായും ജോലി ചെയ്യുന്ന എത്രയോ മികവാര്‍ന്ന യുവാക്കള്‍ തങ്ങളുടെ സ്പോണ്‍സറെക്കുറിച്ച് പുറത്തുപറയാറില്ല. ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മക്കുറിപ്പ് എവിടെയോ വായിച്ചത് ഓര്‍മ്മവരുന്നു. ഇപ്പോള്‍ ഡോക്ടറായ പെണ്‍കുട്ടി ഇ. ശ്രീധരനെ കാണാന്‍ വരികയാണ്. അച്ഛന് എന്ന വാക്കിലാണ് ആ പെണ്‍കുട്ടി ശ്രീധരനെ വിശേഷിപ്പിക്കുന്നത് തന്നെ. തന്റെ ജീവിതത്തിന് താങ്ങും തണലുമായ, എല്ലാ മാസവും മെട്രോമാന്റെ കയ്യില്‍ നിന്നും മുടക്കം കൂടാതെ എത്രയോ അധികം വര്‍ഷങ്ങളായി എത്തുമായിരുന്ന പഠനച്ചെലവും ജീവിതച്ചെലും ഓര്‍ത്ത് ആ പെണ്‍കുട്ടിയുടെ കണ്ണ് നനയുന്നു. അവള്‍ക്ക് അച്ഛാ എന്നല്ലാതെ മറ്റൊരു വാക്ക് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ വരുന്നില്ല. ഏറ്റെടുത്ത് പഠിപ്പിക്കുംപോഴുള്ള കരാര്‍ അതാണ്- എല്ലാം രഹസ്യമായിരിക്കണം. അതാണ് മെട്രോമാന് എന്നറിയപ്പെടുന്ന ഇ. ശ്രീധരന്. സ്വന്തം ബാങ്ക് അക്കൗണ്ടുകളും സ്വന്തക്കാരുടെ ജീവിതനിലവാരവും ഏത് വിധേനെയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തനായിരിക്കും ഈ ശ്രീധരന് എന്ന് അറിയുക.
രാഷ്ട്രീയാന്ധത കൊണ്ട് അദ്ദേഹത്തെ വിമര്‍ശിക്കാനൊരുംപെടുംപോള്‍ ഓര്‍ക്കുക- നമുക്ക് വേണ്ടത് ഇത്തരം രാഷ്ട്രീയക്കാരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: