Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലോകവ്യാപാരസംഘടനയും ഇന്ത്യയും

ഒകോഞ്ചോ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനെ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ തടഞ്ഞിരുന്നു.യു.എസ്.-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വ്യാപാര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുക, വ്യാപാര നിയമങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഒകോഞ്ചോയെ കാത്തിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 24, 2021, 05:58 am IST
in Article

ലോകവ്യാപാര സംഘടനക്ക് ആദ്യമായി വനിത മേധാവി വന്നിരിക്കയാണ് .നൈജീരിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇന്‍ഗോസി ഒകോഞ്ചോ ഇവേലയാണ് ഡബ്ലു.ടി.ഒ തലപ്പത്ത് എത്തിയത്.ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തികൂടിയാണ് ഇന്‍ഗോസി.164 രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ലോക വ്യാപാര സംഘടന. ഇതിനെ ആദ്യമായി നയിക്കുന്ന വനിതയും ആഫ്രിക്കന്‍ വംശജയും എന്ന ബഹുമതിയും ഇന്‍ഗോസിക്കു സ്വന്തം. മാര്‍ച്ച് ഒന്നു മുതലാണ് ഇന്‍ഗോസി സ്ഥാനമേറ്റെടുക്കുക.

ഒകോഞ്ചോ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനെ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ തടഞ്ഞിരുന്നു.യു.എസ്.-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വ്യാപാര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുക, വ്യാപാര നിയമങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഒകോഞ്ചോയെ കാത്തിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ലോകം വ്യാപാരവുമായി ബന്ധപെട്ടു പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മറ്റൊന്നാണ്. ഏഴു അംഗങ്ങളുള്ള ലോക വ്യാപാര സംഘടനയെ അതിന്റെ മുന്‍ഗാമിയായ  ഗാട്ടില്‍ നിന്നും വ്യതിരിക്തമായി നിര്‍ത്തുന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ബ്രെട്ടന്‍വുഡ്‌സ് ഉച്ചകോടിയില്‍ ജെ എം കെയിന്‍സ് എന്ന സാമ്പത്തികശാസ്ത്രജ്ഞന്‍ മുന്നോട്ടു വച്ച ആശയമാണ് ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു സംവിധാനം. ലോകബാങ്ക്, അന്തരാഷ്‌ട്ര നാണയ നിധി എന്നിവ 1945 ഇല്‍ തന്നെ നിലവില്‍ വന്നു. എന്നാല്‍ ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള  സംവിധാനം   1947 ല്‍  മാത്രമാണ്  ഗാട്ട് എന്ന പേരില്‍ നിലവില്‍ വന്നത്. ഗാട്ടില്‍ തര്‍ക്ക പരിഹാരത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. 1984 മുതല്‍ 1994 വരെ നടന്ന ഉറുഗ്വേ വട്ട ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ടിനു പകരമായി ലോകവ്യപാര സംഘടനാ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ചരക്കു വ്യാപാരങ്ങള്‍ ആണ് പ്രധാനമായും ഗാട്ട് നിയന്ത്രിച്ചിരുന്നതെങ്കില്‍ ലോകവ്യാപാര സംഘടനാ പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങള്‍, ബൗദ്ധിക സ്വത്തു അവകാശങ്ങള്‍ മുതലായവ ആണ് .തര്‍ക്ക പരിഹാര വേദിയില്‍ ഏഴു അംഗങ്ങള്‍ ആണുള്ളത് .ഇതില്‍ അഞ്ചു പേരെയും നല്‍കേണ്ടത് അമേരിക്കയാണ്. ഒഴിവു വന്ന ഒരു പദവി പോലും നികത്തേണ്ടതില്ല എന്നത് ട്രംപിന്റെ തീരുമാനമാണ്. ലോകവ്യാപാര സംഘടനയുടെ കിരീടം എന്നാണ് പ്രശനപരിഹാര വേദി അറിയപ്പെടുന്നത്. ആ കിരീടം തച്ചുടച്ചാല്‍ മെച്ചം അമേരിക്കക്കല്ലാതെ മറ്റാര്‍ക്കും അല്ല. ഇപ്പോള്‍ ഒരു അംഗമായി ചുരുങ്ങിയ പ്രശ്ന പരിഹാര വേദിയുടെ അഭാവത്തില്‍ അന്താരാഷ്‌ട്ര തലത്തിലുള്ള വ്യപാര യുദ്ധങ്ങളൂം തര്‍ക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴിച്ചുള്ള അംഗ രാജ്യങ്ങള്‍. ലോക വ്യാപാരത്തിന്റെ കേവലം രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. എന്നാല്‍ നാളിതു വരെ മറ്റു ലോക രാജ്യങ്ങളുമായി മുപ്പതിലധികം തര്‍ക്കങ്ങള്‍ പ്രശന പരിഹാര വേദിക്കു മുന്‍പാകെ എത്തിയിട്ടുണ്ട്.  

യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക,തായ്‌വാന്‍,ബ്രസീല്‍ ,ജപ്പാന്‍ ,ആഫ്രിക്ക ,അര്‍ജന്റീന,തുര്‍ക്കി,ഓസ്ട്രേലിയ ,ഗട്ടിമാല തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്കു വ്യാപാര തര്‍ക്കങ്ങള്‍ ഉണ്ട് .ഇതൊക്കെ ഇനി ഏതു നിലക്ക് പരിഹരിക്കപ്പെടുമെന്നറിയാതെ വലയുകയാണ് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം ഇപ്പോള്‍. പ്രശ്ന പരിഹാര വേദിക്കു  മുന്നില്‍ 592 തര്‍ക്കങ്ങള്‍ക്ക് നാളിതു വരെ പരിഹാരം കണ്ടിട്ടുണ്ട്. എ വി  ഗണേശന്‍, ഉജാല്‍ സിംഗ്  ഭാട്ടിയ എന്നി രണ്ടു ഇന്ത്യക്കാര്‍ പ്രശ്ന പരിഹാര വേദി  യില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ തന്‍പോരിമയാണ് ഇപ്പോളത്തെ ഡബ്ല്യുടിഒയുടെ പ്രതിസന്ധിയുടെ മൂലകാരണം .അമേരിക്ക ആദ്യം എന്ന ട്രംപ് നയം നടപ്പിലാക്കുന്നതിലെ വിലങ്ങുതടി ആയതാണ് ലോകവ്യാപാര സംഘടനയ്‌ക്ക് ചരമകുറിപ്പെഴുതാന്‍ ഇപ്പോള്‍ അവര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.അമേരിക്കന്‍ പരുത്തി വ്യവസായികള്‍ ബ്രസീലിയന്‍ വ്യവസായികള്‍ക്കെതിരെ നടത്തിയ വ്യവഹാരത്തില്‍ അമേരിക്കക്ക്. തോല്‍വി ആയിരുന്നു. ഏതായാലും ചൈനയുമായുള്ള വ്യപാരയുദ്ധം അവസാനിപ്പിച്ച് ഒരടി മുമ്പോട്ടു പോയിട്ടിട്ടുണ്ട് ട്രംപ് ഇപ്പോള്‍. പ്രശ്ന പരിഹാര വേദിക്കു മുന്‍പാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കക്കു അനുകൂലമായാണ് വിധി വന്നിട്ടുള്ളതെന്നാണ് വിചിത്രം. അമേരിക്കന്‍ ബോയിങ് കമ്പനിക്കനുകൂലമായി നെതെര്‍ലാന്‍ഡ് കമ്പനിയായ എയര്‍ ബസിനെതിരായി  ഒരു വിധി വന്നതും എടുത്തു പറയേണ്ടതാണ്. ബോക്സ് മെക്കാനിസം വലിയൊരു കീറാമുട്ടിയായിരിന്നു. ബ്ലൂ ബോക്സ് ,ഗ്രീന്‍ ബോക്സ്,ആംബര്‍ ബോക്സ് എന്നിങ്ങനെയുള്ള സബ്സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ വ്യാഖ്യാനിച്ചു വികസിത രാജ്യങ്ങള്‍ക്കു അനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കം മുതല്‍ക്കേ ഉണ്ടായിരുന്നു. കോപ്പി റൈറ്റ് ,പേറ്റന്റ്,ട്രേഡ് മാര്‍ക്ക് ,ട്രേഡ് ,ഭൗമ സൂചിക,സോഫ്റ്റ്‌വെയര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്രിപ്‌സ്  എന്നൊരു കരാറും ലോകവ്യാപാര സംഘടനയില്‍ ഉണ്ട് .എന്നാല്‍ ഇതെല്ലം വികസിത രാജ്യങ്ങള്‍ക്കു വേണ്ടിയുള്ളതെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്‌ട്രങ്ങളുടെ നിലപാട് .

ഇതിനിടെയാണ് മലേഷ്യയുമായി ഒരു പാമോയില്‍ യുദ്ധത്തില്‍ ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുന്നതു വ്യാപാര നിയമങ്ങള്‍ക്ക് എതിരാണ്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വിപണി. മലേഷ്യയും ഇന്തോനേഷ്യയും വലിയ ഉല്പാദകരും കയറ്റുമതിക്കാരുമാണ് ഈ രംഗത്ത്. മലേഷ്യയുടെ വിദേശ നാണ്യത്തിന്റെ വലിയൊരു പങ്കും വരുന്നത് ഇന്ത്യന്‍ വിപണിയില്‍ നിന്നാണ്. ആ രാജ്യത്തെ പാമോയില്‍ കര്‍ഷകര്‍ ഇന്ത്യന്‍ ഉപരോധം കാരണം വലിയ ദുരിതത്തിലാണ്.

അന്തര്‍ദേശീയ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്ന സംഘടന(ഐഎംഒ)ചില പുതിയ പരിതസ്ഥിതി നിയമങ്ങള്‍ ചരക്കു കടത്തിനുപയോഗിക്കുന്ന കപ്പലുകളില്‍ ബാധകമാക്കിയത് ഇന്ത്യക്കും വലിയ തിരിച്ചടി ആയിരിക്കുകയാണ്. ആഗോള വ്യാപാരത്തിന്റെ 90ശതമാനവും നടക്കുന്നത് കപ്പല്‍ വഴിയാണ്. ലണ്ടന്‍ ആസ്ഥാനമായ വികസിത രാജ്യങ്ങളിലെ കപ്പല്‍ കമ്പനികള്‍ക്ക് വേണ്ടി നിയമം ഉണ്ടാക്കുന്നു എന്നൊരു വാദം ഇന്ത്യ ഇതിനകം ഉന്നയിച്ചിട്ടുണ്ട് .

ഡോ.സന്തോഷ് മാത്യു

അസിസ്റ്റന്റ് പ്രൊഫസര്‍

സെന്റര്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

India

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.