ന്യുദല്‍ഹി: ഇടതുപക്ഷവുമായുള്ള രാഹുല്‍ ഗാന്ധിയുടെ രണ്ട് തരം സമീപനങ്ങളെ കണക്കിന് കളിയാക്കി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം.
‘പശ്ചിമബംഗാളിലും തമിഴാനാട്ടിലും ഇടതുപക്ഷവുമായി രാഹുല്‍ ഗാന്ധി അടുപ്പത്തിലാണ്. എന്നാല്‍ കേരളത്തിലാകട്ടെ യുദ്ധത്തിലും. കേരളത്തില്‍ ഗുസ്തി പിടിക്കുമ്പോള്‍ , ദല്‍ഹിയിലും മറ്റ് സ്ഥലങ്ങളിലും ഇവര്‍ ദോസ്തുക്കളാണ്. ഈ പാര്‍ട്ടികളുടെ കാപട്യം കാണൂ,’ പ്രഹ്ലാദ് ജോഷി അപസഹിച്ചു.
‘കേരളത്തില്‍ രാഹുല്‍ഗാന്ധി സിപിഎം പോളിറ്റ് ബ്യൂറോയെ എതിര്‍ക്കും. പക്ഷെ ബംഗാളിലോ, അവര്‍ പറയുന്നതെന്തും കേള്‍ക്കും. ഒന്നുകില്‍ ഇത്തരം കപടനാട്യങ്ങളില്‍ വിശ്വസിക്കൂ, അല്ലെങ്കില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കൂ,’ തെല്ല് പരിഹാസത്തോടെ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: