കൊച്ചി കേരളത്തില്‍ കലാപത്തിനായി ആര്‍എസ്എസും പോഷകസംഘടനകളും ശ്രമിക്കുകയാണെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി സി.എ. റഊഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിക്കുന്നത്.
നിരന്തരമായി പോപ്പുലര്‍ ഫ്രണ്ടിന്റെ വര്‍ഗ്ഗീയ കരുനീക്കങ്ങള്‍ കേന്ദ്ര അന്വേഷണസംഘങ്ങള്‍ അപ്പപ്പോള്‍ പൊളിക്കുന്നതില്‍ വിറളിപൂണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് പുതിയ കൗണ്ടര്‍ ശ്രമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ആര്‍എസ് എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും സ്കൂളുകളും സേവാകേന്ദ്രങ്ങളും ആയുധപ്പുരകളായി മാറുന്നു എന്നതാണ് മറ്റൊരു ആരോപണം.
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്ക് ലഭിക്കുന്ന വിദേശപ്പണത്തിന്റെ ഉറവിടങ്ങളും ഇന്ത്യയില്‍ പണം കൈപ്പറ്റുന്നവരുടെ അക്കൗണ്ടുകളും അതെല്ലാം എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കൃത്യമായി രേഖകള്‍ സഹിതമാണ് എന്‍ ഐഎയും മറ്റും കണ്ടെത്തുന്നത്. ഇത് പോപ്പുലര്‍ ഫ്രണ്ടിന് വലിയ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ പത്രസമ്മേളനം നടത്തുന്ന പുതിയ വിദ്യ കണ്ടെത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ പൗരത്വബില്ലിനെതിരായ കലാപം സംഘടിപ്പിച്ചതും ഹാത്രസില്‍ കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ കലാപം സംഘടിപ്പിക്കാന്‍ പണം നല്‍കി അയച്ചതും ഷഹീന്‍ബാഗിലെ റോഡ് തടഞ്ഞുകൊണ്ടുള്ള സുദീര്‍ഘമായ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചതിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കരങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് ആര്‍എസ് എസ് ആയുധക്കടത്താണ് നടത്തുന്നതെന്നും റഊഫ് ആരോപിച്ചു. ചെറുപ്രായത്തിലെ കുട്ടികളില്‍ വര്‍ഗ്ഗീയത കുത്തിവെച്ച് അവരെ ആയുധധാരികളാക്കുന്ന നീക്കം ചില സേവാകേന്ദ്രങ്ങള്‍ നടത്തിവരുന്നുവെന്നും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: