കൊച്ചി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോശം മുഖ്യമന്ത്രിയെന്ന് മന്ത്രി എം.എം. മണിയും കേരളത്തില്‍ യുപിയിലെ പോലെ ആള്‍ക്കാരെ തെരുവിലിട്ട് തല്ലിക്കൊല്ലാറില്ലെന്ന് യോഗിക്ക് പറഞ്ഞു കൊടുക്കണമെന്ന് സിപിഎം സെക്രട്ടറി എ. വിജയരാഘവനും പറയുന്നു. പക്ഷെ പിണറായി വിജയന്റെ കേരളത്തിലെ കാര്യങ്ങള്‍ ഇങ്ങനെ.
യോഗിയെ കുറ്റപ്പെടുത്തുന്ന വൈദ്യുതി മന്ത്രി എം.എം. മണിയാണ് എതിരാളികളെ കൊന്നൊടുക്കിയ രീതിപരസ്യമായി പ്രഖ്യാപിച്ച നേതാവ്. ‘വണ്‍ ടു ത്രീ’ പ്രസംഗം 2012 മെയ് 23 നായിരുന്നു, സിപിഎമ്മിന്റെ നെടുങ്കണ്ടം താലൂക്ക് ഓഫിസ് മാര്‍ച്ചില്‍. മന്ത്രി മണി പറഞ്ഞു: ”കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേടില്‍ ഒരാളെയും കൊന്നു.” ഇങ്ങനെ നിരവധി പേരെ കൊല്ലാന്‍ നേതൃത്വം നല്‍കിയയാളാണ് ഇങ്ങനെ പറയുന്നത്. കേരളത്തില്‍ ആള്‍ക്കൂട്ടക്കൊലപാതകവും ധാരാളം.
കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയവര്‍:
അട്ടപ്പാടിയില്‍ ചിണ്ടക്കിയിലെ മധു (30) വിന്റെ കൊലപാതകം. വിശന്നിട്ട് മോഷണം നടത്തിയതിന്റെ പേരില്‍, മധുവിനെ നീചമായി കൊലപ്പെടുത്തിയത് പിണറായി സര്‍ക്കാരിന്റെ ഭരണത്തിലായിരുന്നു, യോഗിയുടെ യുപിയിലല്ല. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം 2018 ഫെബ്രുവരി 22നായിരുന്നു. കേസില്‍ വിചാരണയോ കോടതി നടപടികളോ ഇനിയും തുടങ്ങിയിട്ടില്ല.
2019 നവംബര്‍ 12: മലപ്പുറം കോട്ടയ്ക്കല്‍ പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന് ഷാഹിര്‍ (22) വിഷം കഴിച്ച് മരിച്ചു. പ്രണയിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ പൊതു നിരത്തില്‍ മര്‍ദിച്ചതാണ് കാരണം.
2019 ഡിസംബര്‍ 16: തിരുവനന്തപുരത്ത് വെള്ളായണിയില്‍ മോഷണം ആരോപിച്ച് കല്ലിയൂര്‍ മുട്ടക്കാട് പാപ്പാന് ചാണി പുതുവല്‍ പുത്തന്‍വീട്ടില്‍ അജേഷിനെ (30) ആള്‍ക്കൂട്ടം മൃഗീയമായി പീഡിപ്പിച്ചാണ് കൊന്നത്. തലകീഴയായി കെട്ടിത്തൂക്കി, ജനനേന്ദ്രിയത്തില്‍ തീയില്‍ പഴുപ്പിച്ച വെട്ടുകത്തി വച്ച്, മൊട്ടു സൂചിയും ആണിയും നഖങ്ങള്‍ക്കിടയില്‍ കയറ്റി, മുറിവുകളില്‍ മുളക് തേച്ചാണ് പീഡിപ്പിച്ചത്.
2019 ഡിസംബര്‍ 17: കൊട്ടാരക്കര വാളകത്ത് ആണ്ടൂരില്‍ അനില്‍കുമാറിനെ വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പിടിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു.
2020 ആഗസ്റ്റ് 21: തൃശൂര്‍ വടക്കാഞ്ചേരിയില്‍ സനീഷിനെ (28) ഒരു കോളനിപരിസരത്ത് വെച്ച് തല്ലിക്കൊന്നു. 2021 ജനുവരി 25: കാസര്‍കോട്ട്, വ്യാപാരി റഫിഖിനെ (48) ആശുപത്രിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു. റഫീഖ് ആശുപത്രിയില്‍ മരിച്ചു.
2020 ഫെബ്രുവരി അഞ്ച്: മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഷറഫുദീന്‍, നവാസ് എന്നിവരെ കോഴിക്കോട് വള്ളിക്കുന്നില്‍ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മോഷ്ടാക്കളെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. 2021 ജനുവരി 28ന് കൊട്ടിയത്ത് മൈലാപ്പൂര് സ്വദേശി ഷംനാദിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു. കൊല്ലം പേരൂരില്‍ എട്ട്, ഒമ്പതു ക്ലാസുകളില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: