ന്യൂദല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസ് നാളെ സുപ്രീം കോടതിയില്‍. ഇത്തവണം കേസില്‍ വാദം ആരംഭിക്കാന്‍ തയ്യാറെന്ന് സിബിഐ വ്യക്തമാക്കി. ഇതിന്റെ ബാഗമായി കേസ് സംബന്ധിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ഇരുപത് തവണയിലേറെ മാറ്റിവച്ചതിന് ശേഷമാണ് നാളെ വീണ്ടും ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തുന്നത്.
കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്ന് സുപ്രീം കോടതിയും നേരത്തേ നിരീക്ഷിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേസില്‍ വാദം ആരംഭിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി വെറുതെവിട്ട കേരള ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് സിബിഐ അപ്പീല്‍ നല്‍കിയതിന്മേലാണ് കോടതി വാദം കേള്‍ക്കുക. കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്നും വേഗത്തില്‍ പരിഗണിക്കണമെന്നും നേരത്തെ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടാന്‍ കോടതി ഉത്തരവിട്ടാല്‍ അതു സിപിഎമ്മിന് വലിയ രാഷ്‌ട്രീയ പ്രത്യാഘാതം ആയി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: