ശാസ്താംകോട്ട: കെഎസ്ആര്‍ടിസി ഗ്യാര്യേജ് ഗ്രാമ പഞ്ചായത്ത് ചണ്ടി ഡിപ്പോ ആക്കിയതിന് പിന്നില്‍ മന്ത്രിയുടെയും കോര്‍പ്പറേഷന്‍ എംഡിയുടെയും നെറികേടും ചതിവുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍ എ. ശാസ്താംകോട്ടയില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ഗ്യാരേജ് ഇപ്പോള്‍ പഞ്ചായത്തിന്റെ ചണ്ടി ഡിപ്പോയായത് ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
2006ല്‍ അന്ന് മന്ത്രിയായിരുന്ന ശക്തന്‍ നാടാരായിരുന്നു ശാസ്താംകോട്ട ഡിപ്പോയുടെ ഉദ്ഘാടന വേദിയില്‍ സബ്ഡിപ്പോയാക്കി പ്രഖ്യാപനം നടത്തിയത്. പിന്നീട് ഇതുസംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് വകുപ്പ് മന്ത്രിയെയും കെഎസ്ആര്‍ടിസി എംഡിയെയും താന്‍ സമീപിച്ചതായി കുഞ്ഞുമോന്‍ പറഞ്ഞു. സബ് ഡിപ്പോ പ്രവര്‍ത്തിക്കണമെങ്കില്‍ ഗ്യാരേജ് വേണമെന്ന് അവര്‍ വാശി പിടിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ശൂരനാട് വടക്ക് ഒഴികെ ആറ് പഞ്ചായത്തുകളുടെ സഹായത്തോടെ 50 ലക്ഷം രൂപയ്‌ക്ക് ഇപ്പോഴുള്ള മണ്ണെണ്ണ മുക്കിലെ ഒരേക്കര്‍ സ്ഥലം വാങ്ങിയത്.
എംഎല്‍എ ഫണ്ടായ ഒന്നരക്കോടി രൂപ മുടക്കി ഒരേക്കര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് ഗ്യാരേജും വര്‍ക്ക്‌ഷോപ്പും നിര്‍മ്മിച്ചു. പറഞ്ഞതെല്ലാം പൂര്‍ത്തിയാക്കി കോര്‍പറേഷന്‍ എംഡിയെ സമീപിച്ചപ്പോള്‍ തന്ത്രപരമായി മലക്കം മറിഞ്ഞു. മന്ത്രിയും കൈമലര്‍ത്തി. സത്യത്തില്‍ ഇരുവരും ചേര്‍ന്ന് തന്നെ ചതിച്ചെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ആരോപിച്ചു. ഡിപ്പോ തുടങ്ങാന്‍ കഴിയില്ലെന്ന് പിന്നീട് ഔദ്യോഗിക അറിയിപ്പുമുണ്ടായി. ഡിപ്പോ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു വര്‍ഷം 54 ലക്ഷം രൂപ ചിലവ് വരുമെന്നും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണന്നുമായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: