അലി-ആദില്‍ശാഹ അയച്ച പത്രം ഔറംഗസേബിന് ലഭിച്ചു. പത്രത്തിന്റെ ആശയമിതായിരുന്നു. ശിവാജി കാഫിറുകളുടെ രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അത് ഇസ്ലാം മതത്തിന് അപായമായിവരും. അതുകൊണ്ട് നമ്മെ സഹായിക്കാന്‍ വലിയ സൈന്യത്തെ അയക്കണം. മുന്‍പൊരിക്കല്‍ ശിവരാജേ ഔറംഗസേബിനെയും മായാജാലത്തില്‍ വീഴ്‌ത്തിയിരുന്നു. അതിന്റെ അപമാനം ഔറംഗസേബിനും ഉണ്ടായിരുന്നു. അപമാനത്തിന് തിരിച്ചടികൊടുക്കാന്‍ പറ്റിയ അവസരമിതാണെന്ന് മനസ്സിലാക്കി ഔറംഗസേബ് സൈന്യത്തെ അയയ്‌ക്കാന്‍ നിശ്ചയിച്ചു. ദല്‍ഹി സാമ്രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തിന്റെ (ദക്ഷിണ ഭാരതം) സുബേദാറായിരുന്നു ഔറംഗസേബിന്റെ അമ്മാവന്‍ കൂടിയായ ശയിസ്‌തേഖാന്‍. ഇയാളുടെ കേന്ദ്രം ഔറംഗബാദായിരുന്നു. ശിവരാജയെ ആക്രമിക്കാന്‍ ദല്‍ഹിയില്‍നിന്നുള്ള ആജ്ഞ ശയിസ്‌തേഖാനു ലഭിച്ചു. സമര്‍ത്ഥനായ സേനാനിയും രാജനീതി നിപുണനുമായ ശയിസ്‌തേഖാന്‍ സൈന്യത്തെ സജ്ജീകരിച്ച് യുദ്ധത്തിനായി പുറപ്പെട്ടു.
മുപ്പതിനായിരം കാലാള്‍പ്പടയും മുപ്പത്തി ഏഴായിരം കുതിരപ്പടയാളികളും മറ്റു യുദ്ധോപകരണങ്ങളുമായി പുറപ്പെട്ട ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഭാരതത്തിലും വിദേശത്തും പരാക്രമത്തില്‍ വിഖ്യാതരായ, പഠാണ്‍ മൊഗലഹബശീ-അറബി-രാജപൂത്-ബുന്ദേല്‍-മറാഠാ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ശിവാജിയുടെ ചില ബന്ധുക്കളും ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശിവാജിയുടെ അനുജനായ വെങ്കോജിരാജേ ഭോസലേ. (ശഹാജിരാജേ ഭോണ്‍സലേയുടെ രണ്ടാമത്തെ പത്‌നിയായിരുന്നു തുക്കാബായിയില്‍ ജനിച്ചതായിരുന്നു വെങ്കോജി) മുഗളസൈന്യത്തില്‍ മഹാരാഷ്‌ട്രക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയും ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറി ശയിസ്‌തേഖാന്റെ കൂടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും മകനും മുഗള സാമ്രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചിരുന്നു. അതിനുശേഷം ഔറംഗസേബിന് വേണ്ടി അരയും തലയും മുറുക്കിയിരിക്കുകയാണിവര്‍. യുദ്ധരംഗത്ത് ഒരു പെണ്‍പുലിയായിരുന്നു ഇവര്‍. ഇവരുടെ സമര്‍പ്പിത സേവനത്തെ പരിഗണിച്ച് ഔറംഗസേബ് ഇവരെ ‘പണ്ഡിതാരായബഗാന്‍’ എന്ന ബിരുദം നല്‍കി ആദരിച്ചു. ഇവരുടെ യഥാര്‍ത്ഥ പേര് സാവിത്രിബായി എന്നായിരുന്നു. ജീജാബായിയുടെയും സാവിത്രീ ബായിയുടെയും മാതൃഗൃഹം ഒരേ ഗ്രാമത്തിലായിരുന്നു. എന്നാല്‍ ഒരുവള്‍ തന്നെയും തന്റെ പുത്രനെയും സ്വരാജ്യത്തിനും സ്വധര്‍മത്തിനും വേണ്ടി സമര്‍പ്പിച്ചപ്പോള്‍, മറ്റേവള്‍ തന്നെയും തന്റെ പുത്രനേയും പരരാജ്യത്തിനും പരധര്‍മത്തിനുംവേണ്ടി ഉഴിഞ്ഞുവച്ചു. നമ്മുടെ ദേശത്തിന്റെ ഇതിഹാസത്തില്‍ ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങളായി കാണാന്‍ സാധിക്കുന്ന രണ്ടുതരം മനോവൃത്തിയുടെ പ്രതീകങ്ങളായിരുന്നു ഈ മഹിളകള്‍.
ശയിസ്‌തേഖാന്റെ സേനാസാഗരം അംഗുലപരിമിതമായ സ്വരാജ്യത്തെ മുക്കിക്കളയാന്‍ പുറപ്പെട്ട തിരമാലപോലെ തള്ളിക്കയറി. ഒരുഭാഗത്ത് ശയിസ്‌തേഖാന്റെ സേന മറുഭാഗത്ത് സിദ്ദിജൗഹറിന്റെ സേനാ രണ്ടുസേനകളേയും ചേര്‍ത്താല്‍ ഒന്നരലക്ഷത്തോളം വരുന്ന സൈന്യം സമസ്ത സൈന്യത്തെയും ചേര്‍ത്താല്‍ പോലും പതിനയ്യായിരത്തോളം വരുന്ന സൈന്യബലമേ ശിവാജിക്കുണ്ടായിരുന്നുള്ളൂ. അതായത് ശത്രുസൈന്യത്തിന്റെ പത്തിലൊരംശം. ശത്രുസൈന്യത്തിന്റെ ശക്തിയെപ്പറ്റി ശിവാജിക്കറിയാമായിരുന്നില്ലെ? വളരെ ജാഗരൂകതയോടെ എല്ലായിടവും ചാരന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ച് വസ്തുതാപരമായ അറിവും അദ്ദേഹത്തിനുണ്ടായിരുനു. എന്നാല്‍ സഹ്യാദ്രിയുടെ പുത്രന്റെ ഹൃദയത്തിന് ഒരു ഇളക്കവും തട്ടിയില്ല.
മോഹന കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: