Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശിശുപാല്‍ജിയെ സ്മരിക്കുമ്പോള്‍

ഹൈന്ദവ ധര്‍മത്തിനെതിരെ എവിടെ നിന്നുള്ള ഏതു നീക്കവും ചെറുക്കാന്‍ സംഘത്തിന്റെ ദിശാബോധവും പേറി ശിശുപാല്‍ജി മുന്നണിപ്പോരാളിയായി. സമരമുഖത്തേക്ക് അറച്ചു നില്‍ക്കാതെ മുന്നേറാനുള്ള അദ്ദേഹത്തിന്റെ ആര്‍ജവം പ്രവര്‍ത്തകര്‍ക്ക് നവോന്മേഷം പകരുന്നതായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 21, 2021, 07:44 pm IST
in Article

അദ്ദേഹം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് ചിലരെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍  അത്  അക്ഷരാര്‍ത്ഥത്തില്‍  അനുയോജ്യമാവുന്ന മഹദ് വ്യക്തിത്വമാണ് ജെ.ശിശുപാലന്‍ എന്ന ശിശുപാല്‍ജിയുടേത്. ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനമാണ്.

സമര്‍പ്പിത സേവനം എന്ന് ഉറപ്പിച്ച് പറയാവുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആധ്യാത്മിക അടിത്തറയില്‍ അധിഷ്ഠിതമായതിനാലാകാം അങ്ങനെ സംഭവിച്ചത്. ചിന്മയാ മിഷനിലൂടെയാണ് ശിശുപാല്‍ജി ആര്‍ എസ് എസ്സില്‍ എത്തുന്നത്. അതിന്റെ ലാളിത്യം ജീവിതത്തിലുടനീളം അദ്ദേഹം പുലര്‍ത്തി. ശുഭ്ര വസ്ത്രധാരിയായിരുന്ന ശിശുപാല്‍ജിയുടെ പെരുമാറ്റത്തിലും  അത് ത്രസിച്ചു നിന്നു.  ഇരു പ്രസ്ഥാനങ്ങളുടെയും അന്തര്‍ധാര അദ്ദേഹത്തിന് വ്യക്തമായി ഉള്‍ക്കൊള്ളാനായി. അതിന്റെ ശോഭ പ്രവൃത്തിയിലുടനീളം നിഴലിക്കുകയും ചെയ്തു.

 സര്‍ക്കാര്‍ജോലി കിട്ടി കണ്ണൂരിലേക്ക് പോയ അദ്ദേഹം അവിടെ ചിന്മയാമിഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴാണ് സംഘവുമായി ബന്ധപ്പെടുന്നത്. ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്ടറേറ്റിലെ ജോലിയും പൊതു പ്രവര്‍ത്തനവും തട്ടും തടവും കൂടാതെ മുമ്പോട്ടു കൊണ്ടു പോകുന്നതില്‍ അദ്ദേഹം അന്യാദൃശമായവിജയം കൈവരിച്ചു.

പിന്നീട് സ്വദേശമായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറി എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ക്കു ഗതിവേഗം കൂടി. സംഘത്തിന് വലിയ സ്വാധീനമില്ലാത്ത പ്രദേശത്ത് അശ്രാന്ത പരിശ്രമം ചെയ്ത അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എത്ര നല്ല കാര്യകര്‍ത്താവായി മുന്നോട്ടു പോകാനാവും എന്നതിന്റെ നിദര്‍ശനമായി.

സംഘ പ്രവര്‍ത്തനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിചേര്‍ന്നത് ശിശുപാല്‍ജിയിലെ സംഘടനാ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചു.പരമേശ്വര്‍ജി, നാരായണ്‍ജി, എം എ സാര്‍ എന്നിവരുടെ സമ്പര്‍ക്കവും മനോഹര്‍ദേവ്ജിയുടെ മേല്‍നോട്ടവും അതിന് മറ്റൊരു മാനം തന്നെ നല്‍കി.

സംഘകാര്യ പദ്ധതിയിലെ പടിപടിയായ ഉയര്‍ച്ചയല്ല ശിശുപാല്‍ജിക്കുണ്ടായത്. അദ്ദേഹത്തിലെ ആധ്യാത്മിക അടിത്തറയുടെ പ്രഭാവം തിരിച്ചറിഞ്ഞ അന്നത്തെ പ്രാന്തപ്രചാരകനായ കെ.ഭാസ്‌കര്‍ റാവു ജില്ലാ കാര്യവാഹകിന്റെ ചുമതല ഏല്‍പിച്ചു. അതിന്റെ ഗൗരവവും പ്രൗഢിയും അശ്രാന്ത പരിശ്രമത്തിലൂടെ അദ്ദേഹത്തിന് നിലനിര്‍ത്താനായി. സക്രിയമായ ഇടപെടലിലൂടെ അതിന് അദ്ദേഹത്തെ പ്രാപ്തമാക്കിയതില്‍ പ്രധാനി മുതിര്‍ന്ന പ്രചാരകനായ വി.പി.ജനാര്‍ദ്ദനന്‍ എന്ന ജനേട്ടനാണ്. കര്‍ക്കശക്കാരനെന്ന ഖ്യാതിയുണ്ടെങ്കിലും സംഘത്തിന്റെ നിഷ്ഠാവാനായ വ്യക്തിയായിരുന്നു അദ്ദേഹം. സംഘ സപര്യക്ക് ഊനം തട്ടുന്ന ഒരു പ്രവൃത്തിയും പ്രോത്സാഹിപ്പിക്കപ്പെടരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.  ശിശുപാല്‍ജി സ്‌നേഹമസൃണമായ രീതിയില്‍ ജനേട്ടന്റെ നിരീക്ഷണങ്ങളെ ശിരസാവഹിച്ച് മുന്നേറി.ആ കാലത്ത് പാച്ചല്ലൂര്‍ പരമേശ്വരന്‍, കുര്യാത്തി നാരായണന്‍ തുടങ്ങി ഒട്ടുവളരെ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയില്‍ സംഘ പ്രവര്‍ത്തനം ഏറെ മുന്നേറി.

 ഞാന്‍ അക്കാലത്ത് തിരുവനന്തപുരം വിഭാഗ് പ്രചരകനായി പ്രവര്‍ത്തിക്കുകയായിരുന്നു . വല്ലാത്തൊരു ഇഴയടുപ്പമായിരുന്നു ശിശുപാല്‍ജിക്കുണ്ടായിരുന്നത്.  സംഘ പ്രവര്‍ത്തനം തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലും തഴച്ചുവളര്‍ന്നതിന്റെ പിന്നില്‍ ആ ശുഭ്രവസ്ത്രധാരിയുടെ ത്യാഗസന്നദ്ധമായ കൈയൊപ്പു പതിഞ്ഞിരുന്നു. സംഘകാര്യാലയം,ഓഫിസ്, വീട് എന്നീ  ത്രിവിധങ്ങളിലൂടെ സമാജത്തെ സേവിക്കാനിറങ്ങിയ ശിശുപാല്‍ജി കുടുംബനാഥന്റെ കര്‍ത്തവ്യം ഒരുടവും തട്ടാതെ കാത്തു പോന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ എങ്ങനെയൊക്കെ, ഏതു വഴിയില്‍ ചെയ്യണമെന്ന ബോധ്യമുള്ളതിനാല്‍ ഔദ്യോഗിക കാര്യങ്ങളില്‍ സംഘത്തിന്റെ കാര്യകര്‍ത്താക്കള്‍ക്കൊപ്പം ഭരണ നേതൃത്വങ്ങളുമായുള്ള ഇടപെടലിലും അദ്ദേഹം തന്റെ ഭാഗം ഭംഗിയായി നിര്‍വഹിച്ചു. പോപ്പിന്റെ സന്ദര്‍ശനശേഷം  ശംഖുമുഖത്തെ വേദി പൊളിക്കാതിരുന്നത് വിവാദമായപ്പോള്‍ അധികാര നേതൃവുമായി നടത്തിയ ചര്‍ച്ചയിലും ശിശുപാല്‍ജി പങ്കെടുത്തു. ഒടുവില്‍ തൃശൂരും തിരുവനന്തപുരത്തും പോപിന് വേണ്ടി ഉയര്‍ത്തിയ വേദികള്‍ പൊളിക്കപ്പെട്ടു. തിരുവനന്തപുരത്തെ സംഘചരിത്രത്തില്‍ ശിശുപാല്‍ജി അവിഭാജ്യഘടകമാണ്.  

അടിയന്തരാവസ്ഥക്കാലത്ത് തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചതിന്റെയും ചില മേലുദ്യോഗസ്ഥരുടെ സ്‌നേഹപൂര്‍ണമായ ഇടപെടലിന്റെയും ഫലമായി അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നില്ല. നിലയ്‌ക്കല്‍ പ്രക്ഷോഭകാലത്ത് സ്ഥിതിയില്‍ മാറ്റമുണ്ടായി. സംന്യാസിമാര്‍ക്കെതിരെ കയ്യേറ്റമുണ്ടായെന്നറിഞ്ഞയുടന്‍ ലീവ് എഴുതിവെച്ച് അദ്ദേഹം നിലയ്‌ക്കലേക്കു തിരിച്ചു.അന്ന് ടെക്‌നിക്കല്‍ സൂപ്രണ്ടായിരുന്നു ശിശുപാല്‍ജി.കരുണാകരന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്‌തെങ്കിലും പ്രക്ഷോഭശേഷം അതു പിന്‍വലിക്കേണ്ടി വന്നു.

ഹൈന്ദവ ധര്‍മത്തിനെതിരെ എവിടെ നിന്നുള്ള ഏതു നീക്കവും ചെറുക്കാന്‍ സംഘത്തിന്റെ ദിശാബോധവും പേറി ശിശുപാല്‍ജി മുന്നണിപ്പോരാളിയായി. സമരമുഖത്തേക്ക് അറച്ചു നില്‍ക്കാതെ മുന്നേറാനുള്ള അദ്ദേഹത്തിന്റെ ആര്‍ജവം പ്രവര്‍ത്തകര്‍ക്ക് നവോന്മേഷം പകരുന്നതായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ സംഘടനാ സെക്രട്ടറി, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ എന്നീ നിലകളില്‍ ഉജ്ജ്വല പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. സംഘപ്രവര്‍ത്തനങ്ങളില്‍ കുടുംബത്തെ ഭാഗഭാക്കാക്കിക്കൊണ്ട് മാതൃകാപരമായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ആദര്‍ശവാനും നിഷ്ഠാവാനുമായ ശിശുപാല്‍ജിയുടെയും അതേ പാതയില്‍ ചരിച്ച ഒട്ടു വളരെ പേരുടെയും പ്രവര്‍ത്തന ഫലമാണിന്നത്തെ പ്രോജ്ജ്വലസംഘവളര്‍ച്ചയെന്ന് നിസ്സംശയം പറയാം. ശിശുപാല്‍ജിയെ പോലുള്ള സംഘ തേജസ്സ് പ്രസ്ഫുരിപ്പിക്കുന്നവരുടെ ഓര്‍മ പോലും അനല്‍പമായ കരുത്താണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.

പി.പി. മുകുന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

Local News

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

Kerala

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

India

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

പുതിയ വാര്‍ത്തകള്‍

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.