കാസര്‍കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു . അഴിമതി വിമുക്തം…പ്രീണന വിരുദ്ധം…സമഗ്ര വികസനം… എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര.
ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നതെന്ന് യോഗി പറഞ്ഞു.ശബരിമലയില്‍ സിപിഎം നിലപാട് ജനഹിതത്തിനെതിരായിരുന്നു. ലൗ ജിഹാദിനെതിരെയും കേരളസര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. യു പില് ശക്തമായ നിയമം കൊണ്ടുവന്നു. .യോഗി പറഞ്ഞു.
യോഗി ആദിത്യനാഥിന് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. വേദിയിലേക്കെത്തിയ യോഗിയെ പാര്‍ട്ടി നേതാക്കളും ഘടകക്ഷി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്, മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്, സികെ പത്മനാഭന്, പികെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ജോര്‍ജ് കുര്യന്, പി സുധീര്‍, സി കൃഷ്ണകുമാര്‍, കേന്ദ്രമന്ത്രി വി മുരളീധരന്, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ്, കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് തുടങ്ങിയവര്‍ വേദിയിലേക്ക് യോഗിയെ സ്വീകരിക്കാനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: