തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി ഇഎംസിസി ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് നിയമസഭയിലും മറച്ചുവെച്ചു. 2020 ല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തില്‍ വച്ച് ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ധാരണ ആയിരുന്നു.
ഇഎംസിസി നല്കുന്ന ട്രോളറുകളില്‍ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ പോയി മീന്‍പിടിക്കും. അത് ഇഎംസിസിയുടെ കപ്പലുകള്‍ക്ക് നല്‍കും. അത് കേരളത്തില്‍ ഇഎംസിസിയുടെ സംസ്കരണ ശാലകളില്‍ സംസ്കരിക്കും. ഇഎംസിസി അത് കയറ്റുമതി ചെയ്യും. പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലം ഇഎംസിസിക്ക് അനുവദിച്ചു. മുതല്‍മുടക്കുന്നതും, കച്ചവടം നടത്തുന്നതും അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയാണ്. മത്സ്യബന്ധനം നടത്തുന്നത് നമ്മുടെ മത്സ്യത്തൊഴിലാളികളും. ഇതാണ് പദ്ധതി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 ന് നിയമസഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്കിയ വ്യവസായ മന്ത്രി ഇപി ജയരാജന് ഇഎംസിസിയുടെ പേര് മറച്ചുവെച്ചു.
അസെന്‍ഡ് വ്യവസായ സംഗമത്തിലെ പദ്ധതി നിര്‍ദ്ദേശങ്ങളെക്കുറിച്ച് മോന്‍സ് ജോസഫ്, പി ജെ ജോസഫ്, സി എഫ് തോമസ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. സംഗമത്തില്‍ ധാരണാ പത്രം ഒപ്പിട്ടതും താല്പര്യ പത്രം ലഭിച്ചതുമായ പദ്ധതികളുടെ വിശദവിവരം രേഖാമൂലം നല്‍കിയാണ് മന്ത്രി മറുപടി പറഞ്ഞത്. നിക്ഷേപകരെ സഹായിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതും കെഎസ്ഐഡിസിയില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതും മന്ത്രി അറിയിച്ചു.
ഒരു ലക്ഷം കോടി രൂപയുടെ വ്യവസായ നിക്ഷേപ വാഗ്ദാനങ്ങളാണ് അസെന്‍ഡില്‍ ലഭിച്ചത്. ഇതനുസരിച്ച് താല്പര്യപത്രം ഉള്‍പ്പെടെ 158 ധാരണാപത്രങ്ങള്‍ സംരംഭകരുമായി ഒപ്പിട്ടു.
പദ്ധതികളുടെ പട്ടികയും മന്ത്രി നല്കി. സ്വദേശത്തും വിദേശത്തുമുള്ള ചെറുതും വലുതുമായ കമ്പനികളുടെ പട്ടികയില്‍ ഇഎംസിസി ഇല്ലായിരുന്നു. വ്യവസായ നിക്ഷേപ സംഗമത്തിലാണ് ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ധാരണാ പത്രം ഒപ്പു വെച്ചതെങ്കില്‍ അക്കാര്യം നിയമസഭയില്‍ മറച്ചുവെച്ചു. അല്ലെങ്കില്‍ നിക്ഷേപ സംഗമത്തിനു ശേഷം പിന്‍വാതിലിലൂടെ ഇഎംസിസി ക്ക് ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അനുമതി നല്കി. രണ്ടായാലും ഗുരുതര തെറ്റാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: