ലോകത്താകമാനം ജീവിതങ്ങളും ഉപജീവന മാര്‍ഗവും തകര്‍ത്ത ദൗര്‍ഭാഗ്യകരമായ മഹാവ്യാധി നിമിത്തം ആരോഗ്യ സംരക്ഷണം മുഖ്യ വിഷയമായി മാറി. കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ വളരെയധികം വികസിതമായ ആരോഗ്യ സംരക്ഷണ സംവിധാനമുള്ള രാജ്യങ്ങളെക്കാളും മെച്ചമായ പ്രകടനം നടത്തിയെങ്കിലും രോഗബാധ സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും തിരിച്ചടി സൃഷ്ടിച്ചു എന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് 2021022നായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു എന്നു മാത്രമല്ല, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു നടത്തിയ പ്രഖ്യാപനങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ള ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ ഉള്‍പ്പെടെ വ്യത്യസ്ത ആത്മനിര്‍ഭര്‍ ഭാരത അഭിയാന് പാക്കേജുകളുടെ പശ്ചാത്തലത്തില്‍ ബജറ്റിനെ കാണേണ്ടതു പ്രധാനമാണ്. ഔഷധ മേഖലയിലെ ആഭ്യന്തര ഉല്പാദനം ഉത്തേജിപ്പിക്കുന്നതിനായി ഉല്പാദനവുമായി ബന്ധപ്പെടുത്തിയുള്ള പ്രോല്‍സാഹന പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു. തദ്ദേശീയ വാക്സീന് കാന്‍ഡിഡേറ്റുകള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും പ്രോല്‍സാഹനം പകരുന്നതിനായി മിഷന് കോവിഡ് സുരക്ഷയ്ക്കു തുടക്കമിട്ടു. 92 രാജ്യങ്ങളെങ്കിലും കോവിഡ് 19 വാക്സീനായി സമീപിച്ചിട്ടുണ്ട് എന്നത് ലോകത്തിന്റെ വാക്സീന് ഹബ് എന്ന നിലയില്‍ ഇന്ത്യക്കുള്ള വിശ്വാസ്യത ശക്തിപ്പെടുത്തുന്നതാണ്. ദരിദ്രര്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ഭക്ഷണവും പോഷണ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി 800 ദശലക്ഷം പേര്‍ക്കു സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിനു കേന്ദ്ര ഗവണ്മെന്റ് തുടക്കമിട്ടു. രാജ്യത്തിന്റെ ഏതു ഭാഗത്തും സബ്സിഡി നിരക്കില്‍ ധാന്യങ്ങളഅ ലഭിക്കുന്നതിനായി 17 സംസ്ഥാനങ്ങള്‍ 130 ദശലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗുണകരമാകുംവിധം ഒരു രാജ്യം, ഒറ്റ റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കി. മറ്റു സംസ്ഥാനങ്ങളും ഈ പാത പിന്തുടരുകയാണ്.
ജലം, ശുചിത്വം, പോഷണം, ശുദ്ധവായു എന്നിവയ്ക്കു വിഹിതം അനുവദിച്ചുകൊണ്ട് ആരോഗ്യ ബജറ്റിന് ഊന്നല്‍ നല്കിയതു ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയതു പോലെ ആരോഗ്യ, ക്ഷേമ മേഖലകളുടെ വര്‍ധിതമായ സമന്വയത്തിനു സാഹചര്യമൊരുക്കുന്ന ആരോഗ്യ, ക്ഷേമ ബജറ്റ് അവതരിപ്പിച്ചത് അഭിനന്ദനാര്‍ഹമാണ്. ഇതു സ്വാഗതാര്‍ഹമായ ചുവടാണ്. ദേശീയ ആരോഗ്യ നയം (എന്‍.എച്ച്.പി.) 2017 ആരോഗ്യം, ജലം, ശുചിത്വം എന്നിവ തമ്മിലുള്ള അടുത്ത ബന്ധം ഉയര്‍ത്തിക്കാട്ടുന്നു. ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേയും അടിസ്ഥാന ആവശ്യങ്ങളായ ജലം, ശുചിത്വം, ഭവന നിര്‍മാണം എന്നിവ ആരോഗ്യ സൂചകങ്ങളുടെ പുരോഗതിയുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു എന്ന് അംഗീകരിക്കുന്നു.
പുതുതായി ആരംഭിച്ച ജല്‍ ജീവന് മിഷന് (അര്‍ബന്‍) വേണ്ടി വകയിരുത്തിയതു പ്രത്യേകിച്ചും പ്രശംസനീയമാണ്. കാരണം ആവശ്യത്തിന് നല്ല നിലവാരമുള്ള ജലവിതരണം ആരോഗ്യമേഖലയ്ക്ക് ഏറെ ഗുണകരമാണ്. ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് 2019 ല്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍, ഓരോ 100 ഇന്ത്യന്‍ കുട്ടികളില്‍ ഒരാള്‍ക്കു വയറിളക്കമോ ന്യുമോണിയയോ കാരണം അഞ്ചാം ജന്മദിനം ആഘോഷിക്കുംവരെ ജീവിക്കാന്‍ കഴിയുന്നില്ല. ശുദ്ധജല ലഭ്യതയില്ലായ്മയും ശുചിത്വക്കുറവും വയറിളക്കം, പോളിയോ, മലേറിയ തുടങ്ങിയ രോഗങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടുകിടക്കുന്നു. മാത്രമല്ല, ആര്‍സെനിക് പോലുള്ള സാന്ദ്രതയേറിയ ലോഹങ്ങളാല്‍ മലിനമായ ജലം ഹൃദയ സംബന്ധമായ അസുഖങ്ങളും കാന്‍സറും വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
ന്യൂമോകോക്കല്‍ വാക്സിന് രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള ഗവണ്മെന്റ് തീരുമാനമായിരുന്നു പൊതുജനാരോഗ്യം സംബന്ധിച്ച ബജറ്റ് 2021ലെ മറ്റൊരു പ്രധാന പ്രഖ്യാപനം. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിനു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയയാണ്. സാര്വത്രികവല്ക്കരിക്കപ്പെട്ടാല്, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ വാക്സിനു പ്രതിവര്‍ഷം 50,000 ജീവന് രക്ഷിക്കാന്‍ കഴിയും. 202122 കാലയളവില്‍ കോവിഡ് -19 വാക്സിനായി 35,000 കോടി രൂപയും ധനമന്ത്രി അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇത് വര്‍ദ്ധിപ്പിക്കും. ഇന്ത്യ ഇതുവരെ 6 ദശലക്ഷം ഡോസ് വാക്സിന് ആരോഗ്യ സംരക്ഷണ, മുന്‍നിര മേഖലകളിലെ പ്രവര്‍ത്തകര്‍ക്കുമായി നല്‍കിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷന് നിരക്കാണിത്.
പ്രധാനമന്ത്രി ആത്മ നിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജന (പിഎംഎന്എസ്ബിവൈ) സമാരംഭിക്കുന്നതിലൂടെ മൂലധനച്ചെലവിന് നല്കുന്ന മുന്‍ഗണന വളരെയധികം ആവശ്യമായ ചുവടാണ്. മൂലധനച്ചെലവ് ചരിത്രപരമായി മൊത്തത്തിലുള്ള ആരോഗ്യ ബജറ്റിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ്. ഭൂരിഭാഗം ഫണ്ടുകളും ശമ്പളത്തിലേക്കും ഭരണപരമായ ചെലവുകളിലേക്കും പോകുന്നു. കൂടാതെ, സംയോജിത പൊതുജനാരോഗ്യ ലബോറട്ടറികളും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉള്‍പ്പെടെ എല്ലാ തലങ്ങളിലും ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പി.എം.എ.എന്‍.എസ്.ബി.വൈ. ഊന്നല്‍ നല്കുന്നു. രോഗം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ട് മികച്ച തയ്യാറെടുപ്പിനായി രോഗ നിരീക്ഷണവും രോഗനിര്‍ണയ ശേഷിയും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് എടുത്തുകാണിക്കുന്നതിനാല്‍ ഇത് നിര്‍ണായകമാണ്. ഇതിനുപുറമെ, പിഎംഎന്എസ്ബിവിയുടെ കീഴിലുള്ള ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങളുടെ വ്യാപനത്തിന് ഊന്നല്‍ നല്കുന്നതു ശ്രദ്ധേയമാണ്. പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ പ്രാഥമിക ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 13,192 കോടി രൂപ ഗ്രാന്റായി ധനകാര്യ കമ്മീഷന് അനുവദിച്ചതും ശ്രദ്ധേയമാണ്.
ആരോഗ്യ ബജറ്റുമായി ബന്ധപ്പെട്ട് മറ്റൊരു ചര്‍ച്ചാവിഷയം ആയുഷ്മാന്‍ ഭാരത് സംരംഭത്തിന്റെ ഭാഗമായി 2018ന്റെ അവസാനത്തില്‍ ഗവണ്മെന്റ് ആരംഭിച്ച ഒരു പ്രധാന പദ്ധതിയായ പ്രധാന് മന്ത്രി ജന്‍ ആരോഗ്യ പദ്ധതിക്ക് (പിഎം-ജയ്) സ്ഥിരം വിഹിതമാണ്. താരതമ്യേന പുതിയ പദ്ധതിയാണെങ്കിലും, പിഎം-ജയ് അംഗീകരിച്ച സംസ്ഥാനങ്ങളില്‍ 201516നും 201920 നും ഇടയില്‍ ശിശുമരണനിരക്കില്‍ 20% കുറവുണ്ടായതായി സാമ്പത്തിക സര്‍വേ കണക്കാക്കുന്നു. ഇത് ചെയ്യാത്ത സംസ്ഥാനങ്ങളില്‍ 12% കുറവു മാത്രമേ ഉണ്ടായിട്ടുള്ളൂ. അതിനാല്‍, വളരെ അഭിലഷണീയമായ ഈ പദ്ധതിയില്‍ തുടരുകയും സംസ്ഥാനങ്ങളുടെ സ്വാംശീകരണവും ഭരണപരവുമായ ശേഷി മെച്ചപ്പെടുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ആരോഗ്യ ബജറ്റിന്റെ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു വശം ആയുഷ് മന്ത്രാലത്തിനു നല്കിയ 40 ശതമാനത്തോളം വര്‍ദ്ധനവാണ്. പ്രിവന്റീവ് കെയര്‍, സമഗ്ര ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് അനുകൂലമായി കാര്യങ്ങളിലുണ്ടായ വ്യതിയാനത്തെ മഹാവ്യാധി ഉത്തേജിപ്പിച്ചു. കോവിഡിന് ശേഷമുള്ള സാഹചര്യത്തില്‍ ആയുര്‍വേദവും യോഗയും സംയോജിത ആരോഗ്യ സംരക്ഷണ സമീപനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഗണ്യമായ സാധ്യതയുണ്ട്; പ്രത്യേകിച്ചും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ പരിപാലനത്തിനും.
ആരോഗ്യത്തിനായുള്ള ബജറ്റ് വിഹിതം കാലക്രമേണ ഗണ്യമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പോഷകാഹാരം, ജലം, ശുചിത്വം തുടങ്ങിയ നിര്‍ണായകവും അടുത്ത ബന്ധമുള്ളതുമായ മേഖലകള്‍ക്ക് ആവശ്യമായ ഫണ്ട് ഉറപ്പാക്കുക കൂടി ചെയ്യണം. ആരോഗ്യ രംഗത്തെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിന്റേതു മാത്രമല്ല, സംസ്ഥാനങ്ങളുടേതുമാണ്. വാസ്തവത്തില്‍, ദേശീയ ആരോഗ്യ അക്കൗണ്ട്സ് 2017 പ്രകാരം ഇന്ത്യയില്‍ ആരോഗ്യ സംരക്ഷണത്തിനായി 66% ചെലവഴിക്കുന്നത് സംസ്ഥാനങ്ങളാണ്. അതിനാല്‍, എന്‍എച്ച്പി, 2017, 15-ാമത് ധനകാര്യ കമ്മീഷന് എന്നിവ നിര്‍ദ്ദേശിച്ച പ്രകാരം 2022 ഓടെ സംസ്ഥാനങ്ങള്‍ ആരോഗ്യത്തിനായുള്ള ചെലവ് അവരുടെ ബജറ്റിന്റെ 8 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
നന്നായി ചിന്തിച്ചു തയ്യാറാക്കുകയും ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുകയും ചെയ്ത പരിഷ്കാരങ്ങളുടെ ഒരു പരമ്പര നടപ്പിലാക്കുന്നതിലൂടെ ആരോഗ്യമേഖല കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗവണ്മെന്റിന്റെ അജണ്ടയില്‍ ഒരു പ്രധാന സ്ഥാനം കണ്ടെത്തി. വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കിലും, കോവിഡാനന്തര കാലഘട്ടത്തില്‍ ഈ മേഖലയുടെ നിലനില്പു മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അജണ്ടയുടെ ഭാഗമായി 2030 ഓടെ സാര്‍വത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനും കേന്ദ്ര ബജറ്റ് 202122 ശക്തമായ അടിത്തറയിട്ടു.
ഡോ. രാജീവ് കുമാര്‍, വൈസ് ചെയര്മാന്, നിതി ആയോഗ്
ഉര്‍വശി പ്രസാദ്, പബ്ലിക് പോളിസി സ്പെഷ്യലിസ്റ്റ്, നിതി ആയോഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: